വടക്കഞ്ചേരി: മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ഉച്ചക്ക് പന്നിയങ്കര ടോൾ പ്ലാസ സന്ദർശിച്ചു. സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച് ദേശീയ പാത അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രദേശവാസികൾക്ക് സൗജന്യ പാസ് നൽകുകയും ആറുവരിപ്പാതയുടെ ശേഷിച്ച എല്ലാ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കിയ ശേഷം മാത്രമേ ടോൾ പിരിവ് നടത്താൻ പാടുള്ളൂ എന്നതാണ് സർക്കാർ നയമെന്ന് മന്ത്രി പറഞ്ഞു.
ടി.എൻ. പ്രതാപൻ എം.പി, തൃശൂർ ജില്ല കലക്ടർ ഹരിത വി. കുമാർ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
വടക്കഞ്ചേരി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിലെ 10 കിലോമീറ്റർ ചുറ്റളവിലുള്ള വാഹന ഉടമകൾക്ക് സൗജന്യ പാസ് നൽകണമെന്നും വടക്കഞ്ചേരി വാണിയമ്പാറ സർവിസ് റോഡ് പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകി. സംയുക്ത സമരസമിതി ചെയർമാൻ ബോബൻ ജോർജ്, പ്രസിഡന്റ് പി.ജെ. ജോസ്, കൺവീനർ ജിജോ അറയ്ക്കൽ, സുരേഷ് വേലായുധൻ, മോഹനൻ പള്ളിക്കാട്, എം.എൽ. അവറാച്ചൻ, സിൽവിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.