വ​ട​ക്ക​ഞ്ചേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​ൽ.​എ​സ് ക്വാ​ർ​ട്ടേ​ഴ്സ് പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​ഫ​ല​കം

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. വി​ശ്വ​നാ​ഥ് അ​നാഛാ​ദ​നം ചെ​യ്യു​ന്നു

വടക്കഞ്ചേരി പൊലീസ് സ്റ്റേഷൻ എൽ.എസ് ക്വാർട്ടേഴ്സ് കെട്ടിടോദ്ഘാടനം

വടക്കഞ്ചേരി: വടക്കഞ്ചേരി പൊലീസ് സ്റ്റേഷൻ എൽ.എസ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പി.പി. സുമോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു.

രമ്യ ഹരിദാസ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ് ശിലാഫലകം അനാഛാദനം ചെയ്തു. ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി അശോകൻ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.ജെ. ഉസനാർ, ജില്ല പഞ്ചായത്തംഗം അനിത പോൾസൺ, ബ്ലോക്ക് പഞ്ചായത്തംഗം പി.ടി. രജനി, വാർഡ് അംഗം സുമിത ഷഹീർ, വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് പ്രസിഡന്‍റ് ബോബൻ ജോർജ്, വടക്കഞ്ചേരി എസ്.എച്ച്.ഒ എം. മഹേന്ദ്രസിംഹൻ എന്നിവർ സംസാരിച്ചു. പൊലീസ് സ്റ്റേഷന് സമീപത്തായാണ് മൂന്ന് നിലകളോടുകൂടിയ ക്വാർട്ടേഴ്സ് നിർമിച്ചിരിക്കുന്നത്. 95.65 ലക്ഷം രൂപ ചെലവിൽ നിർമിച്ച ക്വാർട്ടേഴ്‌സിൽ ആറ് കുടുംബങ്ങൾക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്.

Tags:    
News Summary - North Kerala Police Station Inauguration of LS Quarters Building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.