വടക്കഞ്ചേരി: സംസ്ഥാനത്തെ എല്ലാ കോളനികളിലും ഇൻറർനെറ്റ് സൗകര്യം ഏർപ്പെടുത്തുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. മംഗലംഡാം തളികകല്ല് കോളനിയിൽ നിർമാണം പൂർത്തീകരിച്ച 37 വീടുകളുടെയും റോഡിന്റെയും പാലത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പട്ടികവർഗ വിദ്യാർഥികൾക്ക് ഡിജിറ്റൽ വിദ്യഭ്യാസം ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യം. സംസ്ഥാനത്ത് ആകെയുള്ള 1286 കോളനികളിൽ 1030 എണ്ണത്തിൽ ഇൻറർനെറ്റ് സൗകര്യം ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട്. ബാക്കി കോളനികളിൽ കൂടി സൗകര്യം ഒരുക്കുന്നതോടെ രാജ്യത്ത് തന്നെ ഒന്നാമത്തെ സംസ്ഥാനമായി കേരളം മാറും. പട്ടികവർഗ വിദ്യാർഥികൾക്ക് ഉന്നത വിദ്യഭ്യാസവും ജോലിയും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുകയാണ്. കോളനികളുടെ മറ്റ് അടിസ്ഥാന പശ്ചാത്തല സൗകര്യമൊരുക്കുന്നതിലും പ്രത്യേകശ്രദ്ധ ചെലുത്തുമെന്നും കെ. രാധാകൃഷ്ണൻ പറഞ്ഞു.
കോളനികളെ ലഹരി മുക്തമാക്കിയാൽ മാത്രമേ സർക്കാർ സേവനങ്ങൾ യഥാസമയം എത്തിക്കാനും പിന്നോക്കം നിൽക്കുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും കഴിയുകയുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.കെ.ഡി. പ്രസേനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ സി.ടി. കൃഷ്ണൻ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ, നെന്മാറ ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് സി. ലീലാമണി, വണ്ടാഴി പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. രമേഷ്, എസ്. ബിന്ദു, എം. ഗിരീഷ്, ആർ. ചന്ദ്രൻ, പി. ശശികല, പി.എച്ച്. സെയ്താലി, സുബിത മുരളീധരൻ, എസ്. ഷക്കീർ, ബീനഷാജി, കെ.കെ. മോഹനൻ, സി. അരവിന്ദാക്ഷൻ, കെ.എ. സാദിക്കലി, ഊര് മൂപ്പൻ എസ്. നാരായണൻ എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.