വടക്കഞ്ചേരി: ഓണ്‍ലൈൻ തട്ടിപ്പില്‍ വീഴുന്നവരുടെ എണ്ണത്തില്‍ വൻ വര്‍ധനവ്. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം വർധിച്ചതോടെ, ഓണ്‍ലൈൻ തട്ടിപ്പുകളുടെ എണ്ണവും വലിയ തോതിലാണ് ഉയര്‍ന്നിരിക്കുന്നത്.
മുമ്പ് ലോണ്‍ ആപ്പ്, ബാങ്കില്‍ നിന്നുള്ള കോളുകള്‍, എസ്.എം.എസ് തുടങ്ങിയ തട്ടിപ്പ് രീതികളാണ് സജീവമായിരുന്നതെങ്കിൽ ഇപ്പോൾ വെട്ടിപ്പിന്റെ വ്യാപ്തി വിശാലമാണ്. ഡാറ്റ എൻട്രി ജോലിയിലൂടെ വരുമാനം നേടാമെന്ന പരസ്യത്തിലൂടെയുള്ള തട്ടിപ്പ് വ്യാപകമാണ്. ഇവ പ്രധാനമായും തൊഴില്‍ രഹിതരായ സ്ത്രീകളെയും പ്രായമായവരെയുമാണ് ലക്ഷ്യമിടുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉയര്‍ന്ന തുക നേടാൻ കഴിയുന്നുവെന്ന വാഗ്ദാനമാണ് ഭൂരിഭാഗം ആളുകളെയും ഈ തട്ടിപ്പിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം.
വടക്കഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമായി നിരവധി യുവജനങ്ങൾ ഈ ചതിക്കുഴിയിൽ വീണു. അതേസമയം, തട്ടിപ്പിന് ഇരയാകുന്നവര്‍ മാനഹാനി ഭയന്ന് പരാതി നല്കാൻ തയാറാകാത്തത് തട്ടിപ്പുകള്‍ ആവര്‍ത്തിക്കാൻ ഇടയാക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓണ്‍ലൈൻ തട്ടിപ്പുകളില്‍നിന്ന് രക്ഷ നേടാൻ വിശ്വാസയോഗ്യമല്ലാത്ത സ്രോതസുകളെ ആശ്രയിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.