വടക്കഞ്ചേരി: മണ്ണുത്തി ദേശീയപാതയിൽ പന്നിയങ്കര ടോൾ പ്ലാസയിൽ ജനുവരി ഒന്നുമുതൽ ടോൾ പിരിക്കാനുള്ള തീരുമാനം താൽക്കാലികമായി കരാർ കമ്പനി മാറ്റി. അടുത്തദിവസം തന്നെ എം.എൽ.എയുടെ സാനിധ്യത്തിൽ കരാർ കമ്പനിയുടെയും ദേശീയപാത അതോറിറ്റിയുടെയും അധികൃതരുമായി ചർച്ച നടത്തിയ ശേഷമേ തീയതി സംബന്ധിച്ച് ധാരണയാവു.
ശബരിമല സീസൺ ആയതിനാൽ മകരവിളക്ക് വരെ ടോൾ പിരിക്കാൻ സാധ്യതയില്ലെന്നാണ് വിവരം. നിലവിൽ പ്രദേശവാസികളിൽനിന്നും മാസം 315 രൂപ നിരക്കിൽ ടോൾ പിരിക്കാനാണ് കരാർ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഒരുമാസം 315 എന്നത് രണ്ടോ, മൂന്നോ മാസത്തേക്ക് നീട്ടാൻ കരാർ കമ്പനി സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രദേശവാസികൾക്ക് സൗജന്യയാത്ര എന്ന ആവശ്യമാണ് എം.എൽ.എയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആവശ്യപ്പെടുന്നത്. ഒന്നാം തിയതി ടോൾ പിരിക്കുമെന്ന തീരുമാനത്തെ തുടർന്ന് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.