വടക്കഞ്ചേരി: കിഴക്കഞ്ചേരി മമ്പാട് കറ്റുക്കുളങ്ങര ക്ഷേത്രക്കുളത്തിൽ യുവാവ് മരിച്ച സംഭവം മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മമ്പാട് പുഴക്കൽത്തറ ചന്ദ്രന്റെ മകൻ സന്ദീപിനെയാണ് (33) തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് പൊലീസ് പ്രാഥമിക പരിശോധനക്കുശേഷം തൃശൂർ മെഡിക്കൽ കോളജിലേക്ക് മൃതദേഹം മാറ്റിയിരുന്നു. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചു. അബദ്ധത്തിൽ വെള്ളത്തിൽ വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.