വടക്കഞ്ചേരി: വീഴുമലയിൽനിന്ന് ചന്ദനമരം മുറിച്ച് കടത്തിയ തമിഴ്നാട് സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് വില്ലുപുരം കുറത്തികുൻട്രം കച്ചിരായപാളയം സ്വദേശികളായ ജയരാമൻ (37), തങ്കരാജ് (32) എന്നിവരാണ് അറസ്റ്റിലായത്. വീഴുമല ഭാഗത്തെ വലിയ കോഴിപ്പാടം, പാട്ട, ആശ്രമം എന്നീ ഭാഗങ്ങളിൽനിന്ന് ചന്ദനമരം മുറിച്ച് കടത്തുകയായിരുന്നു.
ആലത്തൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ എൻ.ടി. സിബിൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി. മോഹൻദാസ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ. മോഹൻദാസ്, എസ്. അരുൺ, അമ്പിളി, വാച്ചർ അപ്പുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ആലത്തൂർ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.