വടക്കാഞ്ചേരി: ഓണത്തിനെ വരവേൽക്കാൻ ‘സ്വർണമുഖി’ നേന്ത്രക്കായയുടെ സാന്നിധ്യം. ഓണാഘോഷത്തിന് നേന്ത്രപ്പഴം അനിവാര്യമാകുമ്പോൾ ആവശ്യക്കാർ കൂടുന്ന ചെങ്ങാലിക്കോടന്റെ കൂട്ടത്തിലേക്കാണ് സ്വർണമുഖിയുടെ വരവ്. നേന്ത്രക്കായയുടെ കൂട്ടത്തിലെ രാജനായ ചെങ്ങാലിക്കോടൻ പഴത്തിന് ഉപയോഗിക്കുമ്പോൾ സ്വർണമുഖി ഉപ്പേരിക്കാണ് അനുയോജ്യം. കുലയിൽ ഏഴ് പടലയോളം ഉണ്ടാകും. 25 കിലോക്കടുത്ത് തൂക്കം വരും. പഴത്തിനും ഉപയോഗിക്കുന്നുണ്ട്. അപൂർവമാണെങ്കിലും പീച്ചി, കണ്ണാറ കൃഷിഭവനുകളിൽ സ്വർണമുഖി വാഴക്കന്ന് വിൽപനക്കുണ്ട്. നേന്ത്രക്കായ കിലോ 60 രൂപക്കാണ് തോട്ടത്തിൽനിന്ന് മൊത്ത കച്ചവടക്കാർ വാങ്ങുന്നത്.
കാലാവസ്ഥ പ്രതികൂലമാണെങ്കിലും ശരിയായ പരിപാലനവും നിരീക്ഷണവും ഉറപ്പാക്കിയാൽ സ്വർണമുഖിക്ക് വിപണികളിൽ നല്ല ആവശ്യക്കാരുണ്ടെന്ന് തോട്ടം നിരീക്ഷകനായ പി.ടി. ചാക്കോച്ചൻ പറയുന്നു. കന്ന് 40 രൂപക്കാണ് തോട്ടത്തിൽ വിൽക്കുന്നത്. ചെങ്ങാലിക്കോടനെപ്പോലെ ‘ആകാരവടിവുള്ള’ കായകളാണ് സ്വർണമുഖിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.