ദേ​ശീ​യ​പാ​ത പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​യി​ൽ ഇ​ടി​ച്ച കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്

ബസ് ടോൾ പ്ലാസയിലേക്ക് ഇടിച്ചുകയറി; 40 പേർക്ക് പരിക്ക്

വടക്കഞ്ചേരി: കെ.എസ്.ആർ.ടി.സി ബസ് പന്നിയങ്കര ടോൾ പ്ലാസയിലേക്ക് ഇടിച്ച് കയറി 40 പേർക്ക് പരിക്ക്.ഞായറാഴ്ച രാവിലെ 7.30ഓടെയാണ് അപകടം. തിരുവനന്തപുരത്തുനിന്ന് കോയമ്പത്തൂരിലേക്ക് വന്ന സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. ടോൾ പ്ലാസയുടെ ട്രാക്കിലേക്ക് കയറുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. മുന്നിൽ മറ്റ് വാഹനങ്ങൾ ഇല്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. പരിക്കേറ്റ യാത്രക്കാരെ തൃശൂർ, ആലത്തൂർ, വടക്കഞ്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഡ്രൈവർ കോഴിക്കോട് സ്വദേശി റിയാസ് (45), കണ്ടക്ടർ തിരുവനന്തപുരം നെടുമങ്ങാട് അജീഷ് (36) എന്നിവർ തൃശൂർ മെഡിക്കൽ കോളജിലാണ്. പരിക്കേറ്റ മറ്റ് യാത്രക്കാർ: എലപ്പുള്ളി തേനാരിയിൽ രാജൻ (53), തൃപ്പാളൂർ പുള്ളോട് സുരേഷ് (35), തൃശൂർ സ്വദേശി രാജേഷ് (43), കൊച്ചി മാന്ത്ര സുബ്രഹ്മണ്യൻ (65), ആലത്തൂർ കൃഷ്ണൻകുട്ടി (45), കൊച്ചി മാതിരിപ്പിള്ളി ജെസ്സ് (26), പാർത്തേടം പുന്നക്കാട്ട് ആര്യ (25), പെരുവെമ്പ് പള്ളിക്കാട് സുമേഷ് (42), പറളി കള്ളപറമ്പ് കൃഷ്ണദാസ് (30), തൃശൂർ കണ്ണാറ സ്വദേശികളായ ബിജി (45), സാറ (15),

ഫെമിന (22), ആലപ്പുഴ അവലുകുന്ന് അർജുൺ ഷാജി (29), കോട്ടയം സ്വദേശി ടിനു (28), കൊച്ചി ലാന്ത പറമ്പിൽ സ്വദേശികളായ വർഗീസ് (56), ആൽഫ് വർഗീസ് (20), ചിറ്റൂർ തറക്കളം സ്വദേശികളായ ശിവദാസൻ (51), മിനി (40), കൊച്ചി പള്ളുരുത്തി ജെറിസൺ (65), കൊച്ചി തോട്ടപ്പള്ളി ബിബിൻ (37), കുനിശ്ശേരി കല്ലൻപൊറ്റ കൃഷ്ണൻകുട്ടി (42), പട്ടാമ്പി ചാലിശ്ശേരി ഷമീർ (15), തൃശൂർ ചക്കലപറമ്പ് സ്വദേശികളായ മനോജ് (51), മീന (51), കോട്ടായി മാത്തൂർ സ്വദേശികളായ അരവിന്ദ് (58), സ്വാമിനാഥൻ (52), കോട്ടായി മുരളീധരൻ (65), ആലപ്പുഴ സ്വദേശി അനൂപ് (31), പാലക്കാട് സ്വദേശി പ്രകാശ് (30), വടക്കഞ്ചേരി കെ.എസ് നിലയം ശ്യാംരാജ് (39), തൃശൂർ കാളത്തോട് ഫിറോസ് (51), കോട്ടായി ബിൻസി (23).

Tags:    
News Summary - The bus crashed into the toll plaza; 40 people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.