വടക്കാഞ്ചേരി: വാടകക്കെടുത്ത കെട്ടിട നിർമാണസാമഗ്രികൾ മറിച്ചുവിറ്റ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. പട്ടാമ്പി കാരക്കാട് കാടത്തോട്ടിൽ മുഹമ്മദ് മുസ്തഫയെയാണ് (31) വടക്കാഞ്ചേരി പൊലീസ് അറസ്റ്റുചെയ്തത്.
ഓട്ടുപാറ എസ്.എസ് എക്യുപ്മെന്‍റ് എന്ന സ്ഥാപനത്തിൽനിന്ന് ഷീറ്റ്, ജാക്കി, സ്പാൻ, മെഷീനുകൾ തുടങ്ങി എട്ടു ലക്ഷത്തിലധികം രൂപയുടെ സാധനങ്ങളാണ് മറിച്ചുവിറ്റത്. ഒളിവിലായിരുന്ന പ്രതിയെ സ്റ്റേഷൻ ഓഫിസർ കെ. മാധവൻകുട്ടിയുടെ നേതൃത്വത്തിലെ സംഘമാണ് പിടികൂടിയത്. വിറ്റ സാധനങ്ങളിൽ പകുതിയോളം പട്ടാമ്പിയിലെ വിവിധ കടകളിൽനിന്ന് കണ്ടെടുത്തു. മേൽനടപടി പൂർത്തിയാക്കി ഇയാളെ കോടതിയിൽ ഹാജരാക്കി.
അന്വേഷണസംഘത്തിൽ എസ്.ഐ തങ്കച്ചൻ, എ.എസ്.ഐ അബ്ദുൽ സലീം, സീനിയർ സിവിൽ ഓഫിസർമാരായ എ.വി. സജീവ്, മിനിമോൾ, സി.പി.ഒ എ.എസ്. പ്രദീപ് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.