വടക്കഞ്ചേരി: റബർ മേഖലയെ പ്രതിസന്ധിയിലാക്കി പാൽ വില ഇടിയുന്നു. 180 രൂപ വരെ ലഭിച്ചിരുന്ന റബർ പാലിന് ഇപ്പോൾ കർഷകന് 100 രൂപ പോലും ലഭിക്കുന്നില്ല.
റബർ പാൽ സംഭരിച്ച് വിൽപ്പനക്ക് വെച്ചിരുന്ന കർഷകർ ഇതോടെ വലിയ ദുരിതത്തിലാണ്. കോവിഡ് കാലത്ത് ഗ്ലൗസ് അടക്കമുള്ള മെഡിക്കൽ വസ്തുക്കളുടെ നിർമാണം വർധിച്ചതോടെ റബർ പാലിന് വിപണിയിൽ വൻ ഡിമാൻഡായിരുന്നു. ഇതോടെ കർഷകർ റബർ പാൽ വിൽപ്പനയിലേക്ക് കടന്നു. മാസങ്ങൾക്ക് മുമ്പ് വരെ 180 രൂപ ലാറ്റെക്സിന് ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഓരോ ദിവസവും വില കുറഞ്ഞുവരികയാണ്.
മിക്ക കർഷകരുടെ പക്കലും വിൽക്കാൻ സാധിക്കാതെ പാൽ കെട്ടികിടക്കുന്നു. നിലവിൽ റബർ ഷീറ്റിന്റെ വിലയിടിവ് വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. അടുത്ത ജനുവരിയോടെ സ്ഥിതിയിൽ പുരോഗതി ഉണ്ടാകുമെന്നാണ് മേഖലയിലെ വിദഗ്ധർ പറയുന്നത്. എന്നാൽ, റബർ പാൽ കെട്ടിക്കിടക്കുന്നതും കടക്കെണിയും എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.