വടക്കഞ്ചേരി: ദേശീയപാതയോരത്തെ പന്നിയങ്കര ജി.എൽ.പി സ്കൂളിൽ ഒന്നാം ക്ലാസിലേക്ക് മൂന്ന് കുട്ടികളെത്തി. രണ്ട് കുട്ടികളെയാണ് പ്രതീക്ഷിച്ചത്. മൂന്ന് പേരെത്തിയപ്പോൾ അധ്യാപകർക്കും അത് വലിയ സന്തോഷം. ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിലായി ഇപ്പോൾ ആറ് കുട്ടികളുണ്ട്. ഏതാനും വർഷങ്ങളായി കുട്ടികളുടെ എണ്ണം രണ്ട് അക്കത്തിൽ എത്താത്ത സ്കൂളുകളിൽ ഒന്നാണിത്.
പി.ടി.എ നിരവധി പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും നടത്തിയെങ്കിലും കുട്ടികൾ കുറഞ്ഞ സ്കൂളിലേക്ക് മക്കളെ വിടാൻ രക്ഷിതാക്കൾ തയാറല്ല. കുട്ടികളില്ലാതെ മൂന്നുവർഷം അടഞ്ഞുകിടന്ന ഈ സ്കൂൾ 2014 ജൂണിലാണ് വീണ്ടും ആറ് കുട്ടികളുമായി തുറന്നത്. പക്ഷേ, തുടർന്നും സ്ഥിതിയിൽ വലിയ പുരോഗതിയുണ്ടായില്ല. നല്ല കെട്ടിടവും മറ്റു ഭൗതിക സാഹചര്യങ്ങളും ഉയർന്ന യോഗ്യതകളുമുള്ള അധ്യാപകരും സ്കൂളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.