പാലക്കാട്: ജില്ലയിലെ ഒമ്പത് ആർ.ടി.ഒ ചെക്ക്പോസ്റ്റുകളിൽ വിജിലൻസിെൻറ മിന്നൽ പരിശോധന. വാളയാർ ചെക്ക്പോസ്റ്റിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് മൂന്ന് വാക്കിടോക്കികള്‍ പിടിച്ചെടുത്തു. നിരന്തരം വിജിലൻസ് പരിശോധന നടക്കുന്നതിനാൽ ഇവ മുൻകൂട്ടി അറിഞ്ഞ് ചെക്ക്പോസ്റ്റിൽ അറിയിക്കാനാണ് വാക്കി ടോക്കികൾ ഉപയോഗിച്ചിരുന്നതെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു.
പരിശോധനയിൽ കണക്കിൽപെടാത്ത 4000 രൂപയും പിടികൂടി. പലയിടത്തും സർക്കാറിന് നികുതിയായി ലഭിച്ച തുകയിൽ കുറവും കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ചയാണ് പരിശോധന നടന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന വാളയാർ ഉൾെപ്പടെയുള്ള ചെക്ക്പോസ്റ്റുകളിലാണ് പരിശോധന നടന്നത്. ജോലി സമയം കഴിഞ്ഞും ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥർ തുടരുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
വാളയാർ ആർ.ടി.ഒ ചെക്ക്പോസ്റ്റിൽ ജൂലൈ 27ന് വിജിലൻസ് നടത്തിയ പരിശോധനയിൽ 1,70,000 രൂപ കണ്ടെത്തിയിരുന്നു. പിരിച്ചെടുത്ത പണം ലോറി ഡ്രൈവർ മുഖേന പാലക്കാട്ടെ ഏജൻറിന് കൈമാറുന്നുണ്ടെന്നും ഈ ഏജൻറ് പിന്നീട് ഈ പണം ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയുമാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ചെക്ക്പോസ്റ്റുകളെ കുറിച്ച് നിരന്തരം പരാതി ഉയർന്നതോടെയാണ് വിജിലൻസ് പരിശോധന കർശനമാക്കിയത്. ചെക്ക്പോസ്റ്റുകളിലൂടെ അമിതഭാരം കടത്തിവന്ന വാഹനങ്ങള്‍ക്ക് വിജിലന്‍സ് പിഴ ഈടാക്കി.ഓപ്പറേഷന് റഷ് നിര്‍മൂലന്‍ എന്ന പേരിലായിരുന്നു വിജിലന്‍സ് മേധാവി സുദേഷ് കുമാറിെൻറ നിര്‍ദേശപ്രകാരമുള്ള പരിശോധന നടന്നത്. വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിന് അയച്ചുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.