പാലക്കാട്: വാളയാര്‍ സമരപന്തലില്‍ ഒമ്പതു ദിവസമായി നിരാഹാര സമരം നടത്തുന്ന പൊമ്പിളെ ഒരുമൈ നേതാവ് ഗോമതിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ പതിനൊന്നോടെ പൊലീസെത്തി ജില്ല ആശുപത്രിയിലേക്ക് മാറ്റി.
ഗോമതിയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡി.എച്ച്.ആര്‍.എം അധ്യക്ഷ സലീന പ്രക്കാനം അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. വാളയാർ കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡിവൈ.എസ്.പി സോജന്‍, വാളയാർ എസ്.ഐയായിരുന്ന ചാക്കോ എന്നിവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.