ആ​ല​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​ലി​ന്യ സംസ്കരണ കേ​ന്ദ്രം

മാലിന്യകേന്ദ്രത്തിലെ ദുർഗന്ധം; പരിസരവാസികൾ ദുരിതത്തിൽ

ആലത്തൂർ: വീഴ്മലയുടെ താഴ് വരയിലുള്ള ആലത്തൂർ ഗ്രാമപഞ്ചായത്തിന്‍റെ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ നിന്നുള്ള ദുർഗന്ധം നാട്ടുകാർക്ക് ദുരിതമാകുന്നു. കുമിഞ്ഞുകൂടിയ മാലിന്യം മഴയിൽ ചീഞ്ഞളിഞ്ഞ് തുടങ്ങിയതാണ് പ്രശ്നകാരണം.

വീടുകൾ അകലെയാണെങ്കിലും ഒരു ഭാഗം മലയും മറു ഭാഗം വിജനമായ നെൽകൃഷിയിടങ്ങളുമായതിനാൽ ഈ ഭാഗത്ത് എപ്പോഴും ശക്തിയായ കാറ്റായിരിക്കും.

കാറ്റ് വീശുമ്പോൾ വളരെയധികം ദൂരം ദുർഗന്ധം എത്തുന്നതാണ് ദുരിതമാകുന്നത്. പലപ്പോഴും ഭക്ഷണം കഴിക്കാൻ പോലും പറ്റുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഈ അവസ്ഥക്ക് പരിഹാരം ഉണ്ടാക്കണമെന്നും അവർ പറയുന്നു.

Tags:    
News Summary - waste disposal plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.