പെരുവെമ്പ്: കുടിവെള്ള പൈപ്പ് തകർന്ന് ശുദ്ധജലം റോഡിൽ പാഴാകുന്നു. റോഡിന് കുറുകെ വെള്ളം ഒഴുകുന്നത് കാരണം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായി. പെരുവമ്പ് ചുങ്കം ജങ്ഷനിലാണ് ഒരാഴ്ചയിലധികമായി ജലഅതോറിറ്റിയുടെ പ്രധാന പൈപ്പിലെ തകരാറുമൂലം ശുദ്ധജലം റോഡിലേക്ക് ഒഴുകുന്നത്.
പുതുനഗരം-പാലക്കാട് പ്രധാന റോഡും കടന്നാണ് വെള്ളം ഒഴുകുന്നത്. പ്രധാന ജങ്ഷനിൽ തിരക്കുമൂലം വാഹനങ്ങൾ ബ്രേക്കിടുമ്പോഴാണ് ഇരുചക്ര വാഹനങ്ങൾ മറിഞ്ഞ് അപകടങ്ങളുണ്ടാകുന്നത്. രാത്രിയിലാണ് വാഹനാപകടങ്ങൾ കൂടുതലും. നാട്ടുകാർ ജല അതോറിറ്റിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ചോർച്ച നിലക്കുമ്പോൾ മലിനജലം പൈപ്പിലൂടെ കടന്ന് ടാപ്പുകളിൽ എത്തുന്നത് പകർച്ചവ്യാധികൾക്ക് കാരണമാകുമെന്ന ഭീഷണിയുണ്ട്. പൈപ്പിലെ തകരാറുകൾ പരിഹരിച്ച് അപകടം ഇല്ലാതാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.