പൈപ്പ് തകർന്ന് കുടിവെള്ളം പാഴാകുന്നു
text_fieldsപെരുവെമ്പ്: കുടിവെള്ള പൈപ്പ് തകർന്ന് ശുദ്ധജലം റോഡിൽ പാഴാകുന്നു. റോഡിന് കുറുകെ വെള്ളം ഒഴുകുന്നത് കാരണം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായി. പെരുവമ്പ് ചുങ്കം ജങ്ഷനിലാണ് ഒരാഴ്ചയിലധികമായി ജലഅതോറിറ്റിയുടെ പ്രധാന പൈപ്പിലെ തകരാറുമൂലം ശുദ്ധജലം റോഡിലേക്ക് ഒഴുകുന്നത്.
പുതുനഗരം-പാലക്കാട് പ്രധാന റോഡും കടന്നാണ് വെള്ളം ഒഴുകുന്നത്. പ്രധാന ജങ്ഷനിൽ തിരക്കുമൂലം വാഹനങ്ങൾ ബ്രേക്കിടുമ്പോഴാണ് ഇരുചക്ര വാഹനങ്ങൾ മറിഞ്ഞ് അപകടങ്ങളുണ്ടാകുന്നത്. രാത്രിയിലാണ് വാഹനാപകടങ്ങൾ കൂടുതലും. നാട്ടുകാർ ജല അതോറിറ്റിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ചോർച്ച നിലക്കുമ്പോൾ മലിനജലം പൈപ്പിലൂടെ കടന്ന് ടാപ്പുകളിൽ എത്തുന്നത് പകർച്ചവ്യാധികൾക്ക് കാരണമാകുമെന്ന ഭീഷണിയുണ്ട്. പൈപ്പിലെ തകരാറുകൾ പരിഹരിച്ച് അപകടം ഇല്ലാതാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.