പറമ്പിക്കുളം: ഒറവൻപാടി കോളനിയുടെ പ്രധാന വഴിയിൽ ഒറ്റക്കൊമ്പൻ. തോട്ടുപാലം തകർന്ന പ്രദേശത്താണ് കഴിഞ്ഞ രണ്ട് ദിവസമായി ഒറ്റക്കൊമ്പൻ നിലയുറപ്പിച്ചത്.കഴിഞ്ഞദിവസം രോഗിയായ മണിമേഖലയെ മുളയിൽകെട്ടി വാഹനത്തിൽ കയറ്റാൻ കൊണ്ടുപോയ സമയത്ത് ഒറ്റയാൻ ഇവരെ പിൻതുടർന്നതായി ഒറവൻപാടി കോളനിവാസിയായ വിജയ് പറഞ്ഞു.
ബുധനാഴ്ച രാത്രിയിലും പ്രധാന വഴിയിൽ നിലയുറപ്പിച്ചിരിക്കുകയാണ് ഒറ്റയാൻ.ആളുകളെ പിന്തുടർന്ന് ഓടിക്കുന്ന ഒറ്റക്കൊമ്പനെ വനാന്തരത്തിലെത്തിക്കാൻ വനംവകുപ്പ് ഇടപെടണമെന്ന് ആദിവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.