അഗളി: അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ മേലേ ചുണ്ടപ്പെട്ടി ആദിവാസി ഊരിൽ കാട്ടാനയെത്തി. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് ഒറ്റയാൻ ഊരിലേക്ക് കയറിയത്. ദിവസങ്ങളായി ഈ മേഖലയിൽ തമ്പടിച്ച കാട്ടാനയാണിത്. തിങ്കളാഴ്ച രാത്രി എലച്ചിവഴി ഊരിലും കാട്ടാനയിറങ്ങിയിരുന്നു. ഇവിടെ പത്തോളം വാഴകൾ നശിപ്പിച്ചതായി പ്രദേശവാസികൾ പറഞ്ഞു.
മേലേ ചുണ്ടപ്പെട്ടി ഊരിൽ അരമണിക്കൂറോളം നേരം തമ്പടിച്ച ആനയെ പിന്നീട് സമീപത്തെ കാട്ടിലേക്ക് കയറ്റിവിട്ടു. ഇവ സ്ഥിരമായി ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് അഗളി പഞ്ചായത്തിലെ കാവുണ്ടിക്കല്ലിൽ വീട്ടമ്മയെ ചവിട്ടിക്കൊന്നിരുന്നു. കാട്ടാനകളെ വനമേഖലയിൽ തന്നെ നിർത്താൻ ശാസ്ത്രീയ പോംവഴികൾ എത്രയും വേഗം നടപ്പാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.