പാലക്കാട്: നഗരത്തിൽ വിൽപനക്കെത്തിച്ച എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ. പാലക്കാട് കുനിശ്ശേരി കുതിരപ്പാറ സ്വദേശി അഞ്ജൽ (22), പാലക്കാട് മഞ്ഞളൂർ പള്ളിക്കാട് സ്വദേശി മിഥുൻ (23) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 11.70 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. പാലക്കാട് ടൗൺ സൗത്ത് പൊലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് കെ.എസ്.ആർ.ടി.സി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പിറകിൽനിന്നാണ് ഇരുവരെയും പിടികൂടിയത്.
കുഴൽമന്ദം, ആലത്തൂർ, നെന്മാറ മേഖലയിലെ സ്ഥിരം ലഹരി വിൽപനക്കാരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവിൽനിന്നാണ് ഇരുവരും എം.ഡി.എം.എ എത്തിച്ചത്. പ്രതി അഞ്ജൽ മുമ്പും ലഹരി കടത്ത് കേസിൽ പ്രതിയാണ്. പാലക്കാട് ടൗൺ സൗത്ത് ഇൻസ്പെക്ടർ ഷിജു എബ്രഹാം, സബ് ഇൻസ്പെക്ടർമാരായ എം. അജാസ്, വി. ഹേമലത, സബ് ഇൻസ്പെക്ടർ എസ്. ജലീൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.