മുതലമട: കുറ്റിപ്പാടം മണലിയിൽ അഗ്നിക്കിരയായ വീടിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ സുമയുടെ മൃതദേഹം കണ്ടെത്തിയതിെൻറ ഞെട്ടൽ മാറാതെ നാട്. നാട്ടുകാരുമായി വളരെ സൗമ്യമായി ഇടപഴകുന്ന സുമ ഏവർക്കും പ്രിയപ്പെട്ടവളായിരുന്നു. അമ്മ രുഗ്മണിയും അച്ഛൻ കൃഷ്ണനും തൊട്ടടുത്ത പ്രദേശത്തേക്ക് തൊഴിലിനായി പോയിരുന്ന സമയത്താണ് ദാരുണ അപകടം ഉണ്ടായത്. സഹോദരൻ സുധീഷ് പൊള്ളാച്ചിയിൽ ടൈൽസ് തൊഴിലിനായി നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു.
വീടിെൻറ മധ്യഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ടാണ് പരിസരവാസികളായ സഹാവുദ്ദീനും ഷാജഹാനും ഓടിയെത്തിയത്. വീടിെൻറ മുന്നിലും പുറകിലും വാതിൽ അകത്ത് കുറ്റിയിട്ട നിലയിലായതിനാൽ പൊളിച്ചുമാറ്റി അകത്തു കടന്ന ഇരുവരും അടുക്കളയിലെ പാചക വാതക സിലിണ്ടർ എടുത്ത് വീടിനു പുറത്തുള്ള പറമ്പിലേക്ക് വലിച്ചെറിഞ്ഞു. പതിനൊന്നോടെ കൊല്ലങ്കോട്ടുനിന്ന് അഗ്നിശമന സേനയെത്തി തീയണക്കുമ്പോഴാണ് ബെഡ് റൂമിനകത്ത് കത്തി ക്കരിഞ്ഞ സുമയുടെ മൃതദേഹം കട്ടിലിനോട് ചേർന്ന് കിടക്കുന്നത് കണ്ടത്.
മാർച്ച് 28ന് നടന്ന സുമയുടെ വിവാഹ മുറപ്പിക്കൽ ചടങ്ങ് നാടിെൻറ വിശേഷമായിരുന്നു. ഫയർ സ്റ്റേഷൻ ഓഫിസർ ആർ. രമേശ്, കെ. മധു, എം. കൃഷ്ണപ്രസാദ്, എസ്. രാജീവ്, എസ്. ശിവകുമാർ, എസ്. സഞ്ജീവ് കുമാർ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്. വീടിെൻറ മേൽക്കൂര പൂർണമായും കത്തിയമർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.