ചരിത്രം വളച്ചൊടിക്കുന്നു -പി.കെ. ഹരികുമാർ

മല്ലപ്പള്ളി: താലൂക്ക് ലൈബ്രറി കൗൺസിൽ ആഭിമുഖ്യത്തിൽ 'ചരിത്രം സത്യവും മിഥ്യയും' വിഷയത്തിൽ സെമിനാർ നടന്നു. ചരിത്രം വളച്ചൊടിച്ച് സമൂഹത്തിലെ സൗഹാർദവും ബഹുസ്വരതയും നശിപ്പിക്കാൻ ഭരണകൂടത്തി​ന്‍റെ പിന്തുണയോടെ ശ്രമം നടക്കുകയാണെന്ന് സാഹിത്യ പ്രവർത്തക സഹകരണസംഘം (എസ്​.പി.സി.എ) പ്രസിഡന്‍റ്​ പി.കെ. ഹരികുമാർ പറഞ്ഞു. സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രംപോലും ഇതിനായി ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ്​ അഡ്വ. ജിനോയി ജോർജ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം പ്രഫ ടി.കെ.ജി. നായർ മുഖ്യപ്രഭാഷണം നടത്തി. വിവിധ വായന മത്സരങ്ങളിൽ താലൂക്ക്തലത്തിൽ വിജയികളായവർക്ക് ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ്‌ ഡോ.പി. ഫിലിപ് കാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കെ.പി. രാധകൃഷ്ണൻ, തോമസ് മാത്യു, ജോസ് കുറഞ്ഞൂർ, വിനയസാഗർ, ശാലിനിക്കുട്ടിയമ്മ, രമേശ് ചന്ദ്രൻ, റെജി ശാമുവൽ, വി.കെ. സുകുമാരൻ, പി.പി. ഉണ്ണികൃഷ്ണൻ നായർ, തമ്പി കോലത്ത് എന്നിവർ സംസാരിച്ചു. ------ പടം: മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സെമിനാർ സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്‍റ്​ പി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.