കോന്നി പൊലീസ് സ്റ്റേഷനിൽ മർദനമെന്ന്​​; പ്രതിഷേധവുമായി സി.പി.എം

കോന്നി: ആരോപണ വിധേയരെ കോന്നി പൊലീസ് സ്റ്റേഷനിൽ മർദിക്കുന്നെന്ന ആക്ഷേപം അന്വേഷിക്കാനെത്തിയ സി.പി.എം ഏരിയ സെക്രട്ടറിക്കുനേരെയും പൊലീസ്​ കൈയേറ്റ ശ്രമം. അയൽവാസിയുമായി വാക്​തർക്കം ഉണ്ടായതു സംബന്ധിച്ച് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ കല്ലേലി സ്വദേശി വിൽസ​​​ണെ മർദിച്ചതായി പരാതി ഉയർന്നു. ഇത് അന്വേഷിച്ച് സ്റ്റേഷനിലെത്തിയ സി.പി.എം ഏരിയ സെക്രട്ടറി ശ്യാംലാൽ, ഏരിയ കമ്മിറ്റി അംഗം എം.എസ്. ഗോപിനാഥൻ എന്നിവരെ പൊലീസ് ഉദ്യോഗസ്ഥരായ കൃഷ്ണകുമാർ, സജീഷ് എന്നിവർ പിടിച്ചുതള്ളിയെന്നും പരാതി ഉയർന്നു. സംഭവത്തെ തുടർന്ന് കെ.യു. ജനീഷ്​കുമാർ എം.എൽ.എ, ഡിവൈ.എസ്.പി ബൈജു എന്നിവർ സ്ഥലത്തെത്തി. വിവരമറിഞ്ഞ്​ ധാരാളം സി.പി.എം പ്രവർത്തകർ സ്ഥലത്ത്​ തടിച്ചുകൂടി. ഇത്​ ഉപരോധത്തിന്റെ പ്രതീതി സൃഷ്ടിച്ചു. പൊലീസുകാരുടെ പെരുമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലെയിന്‍റ്​ അതോറിറ്റിക്കും പരാതി നൽകുമെന്ന് ഏരിയ കമ്മിറ്റി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.