ഊരിൽ ഒരുദിനം; കുട്ടികളെ ആകർഷിച്ച്​ റാന്നി ബി.ആർ.സി

റാന്നി: ജൂണിൽ വിദ്യാലയങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് ആകർഷിക്കാൻ വനമേഖലകളിൽ സജീവ പ്രവർത്തനങ്ങളുമായി റാന്നി ബി.ആർ.സി. ശബരിമല വാർഡിലെ വിവിധ ഊരുകളിലെ കുട്ടികൾക്കായാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ശാസ്ത്രവും പ്രവൃത്തിപരിചയവും കോർത്തിണക്കിയാണ്​ 'ഊരിൽ ഒരുദിനം' വിനോദ വിജ്ഞാന പരിപാടി നടത്തിയത്​. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരുനാട് യൂനിറ്റ് ഊരിലെ കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ നൽകി. പരിപാടിയുടെ ഉദ്ഘാടനം അട്ടത്തോട് ട്രൈബൽ ഗവ. എൽ.പി സ്കൂളിനോട് അനുബന്ധിച്ച് നടക്കുന്ന ഊര് വിദ്യാ കേന്ദ്രത്തിൽ പെരുനാട് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എസ്. മോഹനൻ നിർവഹിച്ചു. പെരുനാട് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ശ്യാം എം.എസ് അധ്യക്ഷതവഹിച്ചു. വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ സി.എസ്. സുകുമാരൻ, വാർഡ്​ അംഗം മഞ്ജു പ്രമോദ്, ബി.പി.സി ഷാജി എ. സലാം, സി.ആർ.സി കോഓഡിനേറ്റർമാരായ ദീപ കെ.പത്മനാഭൻ, ആര്യ എസ്.രാജേന്ദ്രൻ, ശ്രീ സോമൻ, വളന്‍റിയർ ആശമോൾ എന്നിവർ സംസാരിച്ചു. ശാസ്ത്രരംഗം റാന്നി ഉപജില്ല കോഓഡിനേറ്റർ എഫ്. അജിനി, സ്പെഷലിസ്റ്റ് അധ്യാപിക മിനിമോൾ എന്നിവർ ക്ലാസെടുത്തു. -------- ptl rni_1 brc ചിത്രം. സമഗ്രശിക്ഷ കേരള റാന്നി ബി.ആർ.സി ആഭിമുഖ്യത്തിൽ 'ഊരിൽ ഒരുദിനം' വിനോദ വിജ്ഞാന പരിപാടി അട്ടത്തോട് ഊര് വിദ്യാകേന്ദ്രത്തിൽ പെരുനാട് പഞ്ചായത്ത്‌ പ്രസിഡന്‍റ്​ പി.എസ്. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.