പന്തളം പകർച്ചവ്യാധി ഭീഷണിയിൽ

പന്തളം: മലേറിയ ഉൾപ്പെടെ പകർച്ചവ്യാധികൾ പന്തളത്ത് പടർന്നുപിടിക്കുന്നു. മലിനജലം പന്തളത്തെ മിക്ക തോടുകളിലും ഓടകളിലും കെട്ടിക്കിടക്കുകയാണ്. പന്തളം കടയ്ക്കാട് മേഖലയിലാണ് മലേറിയ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച കുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പും നഗരസഭയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും വേണ്ടത്ര പ്രയോജനം ലഭിച്ചില്ല. പന്തളം ജങ്​ഷന്​ സമീപത്തുനിന്നുള്ള മലിന ജലത്തി‍ൻെറ ഒഴുക്ക് മുട്ടാർ നീർച്ചാലിലേക്ക്​ എത്തുകയാണ്​. മുട്ടാർ നീർച്ചാലിൽ കിലോമീറ്ററുകൾ മാലിന്യം കെട്ടിക്കിടക്കുകയാണ്. ----- ഫോട്ടോ: മലിനജലം കെട്ടിക്കിടക്കുന്ന മുട്ടാർ നീർച്ചാൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.