പുലിമല പാറമട: 'അഭയാർഥി'കളായി ചായലോട്​

വളർത്തുമൃഗങ്ങൾക്കൊപ്പം ഏനാദിമംഗലം പഞ്ചായത്ത് ഓഫിസിന്​ മുന്നിൽ സമരം അടൂർ: പുലിമലയിൽ പാറമടക്ക്​ അനുമതി നൽകരുതെന്ന്​ ആവശ്യപ്പെട്ട്​ ഏനാദിമംഗലം പഞ്ചായത്ത് ഓഫിസിലേക്ക്​ ചായലോട്​ നിവാസികളുടെ പ്രതീകാത്മക അഭയാർഥി പലായന ധർണ. വ്യത്യസ്ത രീതിയിൽ നടന്ന ധർണ ജനശ്രദ്ധ നേടി. ഇരകളാകാൻ പോകുന്നവർ തങ്ങളുടെ വളർത്തുമൃഗങ്ങളായ ആട്, നായ, മുയൽ, ലവ് ബേർഡ്സ്, കോഴി തുടങ്ങിയവക്കൊപ്പം അഭയാർഥികളെ പോലെ നാടുവിടേണ്ടി വരുന്ന വേദനജനകമായ അവസ്ഥയാണ് പഞ്ചായത്തി‍ൻെറ മുന്നിൽ തുറന്നുകാട്ടിയത്. ഏനാദിമംഗലം ചായലോട് സെന്‍റ്​ ജോർജ് ആശ്രമം സ്കൂളിന്​ 65 മീറ്റർ സമീപത്തായി തുടങ്ങാനിരിക്കുന്ന അനധികൃത പാറഖനനത്തിന് എതിരെ നാലുവർഷമായി നാട്ടുകാർ രാപ്പകൽ സമരത്തിലാണ്. ഹൈകോടതിൽ അനേക കേസുകൾ നടത്തി വിജയിച്ചിരുന്നു. തൊട്ടടുത്ത് തന്നെ നൂറോളം കുടുംബങ്ങൾ താമസിക്കുന്നു. സ്കൂൾ, പോസ്റ്റ്‌ഓഫിസ്, ആശുപത്രി, ആരാധനാലയങ്ങൾ എന്നിവയും സമീപത്തുണ്ട്​. വൻ അഴിമതിയിലൂടെ അല്ലാതെ ഇത്രയും ജനവാസ മേഖലയിൽ ക്വാറിക്ക്​ അനുമതി ലഭിക്കില്ല എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനുപേർ പ്രകടനത്തിൽ പങ്കെടുത്തു. ജീവൻപോയാലും ക്വാറി വരുവാൻ അനുവദിക്കില്ല എന്നാണ് നാട്ടുകാരുടെ നിലപാട്. സംസ്ഥാന കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കൺവീനർ ശരണ്യരാജ് സമരം ഉദ്​ഘാടം ചെയ്തു. പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ല പ്രസിഡന്‍റ്​ അവിനാശ് പള്ളീനഴികത്ത്​ മുഖ്യപ്രഭാഷണം നടത്തി. ബാബു ജോൺ, അജീഷ് ജോർജ്, മാത്യു ഐസക്, പി.കെ. തോമസ്, കെ.ജി. രാജൻ എന്നിവർ സംസാരിച്ചു. ------ PTL ADR Strike പുലിമല പാറയിൽ പാറമടക്ക്​ അനുമതി നൽകരുതെന്ന്​ ആവശ്യപ്പെട്ട്​ നാട്ടുകാർ ഏനാദിമംഗലം പഞ്ചായത്ത് ഓഫിസിന്​ മുന്നിൽ വളർത്തുമൃഗങ്ങളുമായി സമരം നടത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.