പരിസ്ഥിതി ദിനാചരണം

തിരുവല്ല: കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. നഗരസഭ കൗൺസിലർ അന്നമ്മ മത്തായി സന്ദേശം നൽകി. പി.ടി.എ പ്രസിഡന്‍റ്​ പി.കെ. ഗോപീദാസ് അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപിക എസ്. ലത, പി.ടി.എ അംഗങ്ങളായ ശാലിനി, സുധ ബാബു, ജേക്കബ്, കീർത്തന ബി.കുറുപ്പ്, ആര്യ മനോജ്, അമ്പിളി എന്നിവർ സംസാരിച്ചു. ദേവിക ശ്രീകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മല്ലപ്പള്ളി: മല്ലപ്പള്ളി നിർമൽ ജ്യോതി പബ്ലിക് സ്കൂളിൽ നടന്ന പ്രിൻസിപ്പൽ ജയശ്രീ ജി.നായർ ഉദ്​ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ജി. ബിന്ദുമോൾ വിദ്യാർഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. അധ്യാപകരായ പി.ജി. ലത , സ്മിത നായർ, രാജലക്ഷ്മി, അനിത കുമാരി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.