ഹരിയാനയിൽനിന്ന്​ ഭീമൻ പോത്തുകളെ എത്തിച്ചു

ഒരു പോത്തിന്​ 1800 കിലോയോളം തൂക്കം പന്തളം: ഹരിയാനയിൽനിന്ന്​ വിൽപനക്കായി രണ്ടു ഭീമൻ പോത്തുകളെ റോഡ്​ മാർഗം നാട്ടിലെത്തിച്ച് നാല് യുവാക്കൾ. മൂന്നരലക്ഷം രൂപക്ക്​ വാങ്ങിയ പോത്തുകളെ അഞ്ചുദിവസം കൊണ്ടാണ്​​ കടയ്ക്കാട് എത്തിച്ചത്. ഒരു പോത്തിന്​ 1800 കിലോയോളം തൂക്കംവരും. പന്തളം കടയ്ക്കാട് സ്വദേശികളായ മുസ്തഫ, നവാസ് ഖാൻ, ഫാറൂക്ക്, അസീം അഹമ്മദ് എന്നിവർ ചേർന്നാണ്​ വലിയ പെരുന്നാളിന് വിൽപനക്ക്​​ കൊണ്ടുവന്നത്​. ആദ്യമായാണ് ഇത്ര ദൂരെ സ്ഥലത്തുപോയി വാങ്ങുന്നതെന്ന് ഇവർ പറയുന്നു. പോത്തിന് ഹരിയാനയിൽ വിലക്കുറവാണത്രെ. ഒരുദിവസം രണ്ട്​ പോത്തിനും കൂടി ഭക്ഷണത്തിന്​ 1500 രൂപയോളം ചെലവുവരുമെന്നും ഇവർ പറഞ്ഞു. ----- ഫോട്ടോ: കടയ്ക്കാട് എത്തിച്ച ഭീമൻ പോത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.