പത്തനംതിട്ട: കാലവർഷം കനത്തതോടെ വെട്ടിപ്പുറം - കടമ്മനിട്ട റോഡ് ചളിക്കുളമായി മാറി. വെട്ടിപ്പുറം കരിമ്പനക്കൽ ക്ഷേത്രത്തിന്റെ മുൻഭാഗത്ത് 200 മീറ്ററോളം ചളിക്കുളമാണ്. വാഹനങ്ങൾ ചളിയിൽ പുതയുന്നത് പതിവാണ്. റോഡിന്റെ പുനർനിർമാണം ഏറ്റെടുത്ത കെ.എസ്.ടി.പി കാലവർഷത്തിന്റെ പേരിൽ പണികൾ മന്ദഗതിയിലാക്കിയിരിക്കുകയാണ്. പഞ്ഞിമൂട് ജങ്ഷൻ മുതൽ മുണ്ടുകോട്ടക്കൽ വരെ മാത്രമാണ് ഒന്നാം ഘട്ട ടാറിങ് നടത്തിയത്. റോഡ് ഉയർത്തുന്ന ഭാഗങ്ങളിൽ പച്ചമണ്ണിന് മുകളിൽ മെറ്റൽ വിതറാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ജനങ്ങളുടെ ബുദ്ധിമുട്ടിന് അടിയന്തര പരിഹാരം കാണണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിം കുട്ടി അധികൃതരോട് ആവശ്യപ്പെട്ടു. Photi ചളിക്കുളമായ കടമ്മനിട്ട റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.