തിരുവല്ല: നഗരത്തിൽ അന്ധനായ വയോധികന് വഴികാട്ടിയായ തുകലശ്ശേരി സ്വദേശിനി സുപ്രിയക്ക് സ്വപ്നഭവനം യാഥാർഥ്യമായി. സുപ്രിയയുടെ വീടിൻെറ താക്കോൽ ദാനം നഗരസഭ അധ്യക്ഷ ബിന്ദു ജയകുമാർ നിർവഹിച്ചു. 2020 ജൂലൈ ഏഴിനാണ് അന്ധനായ വയോധികനെ സുപ്രിയ ബസ് സ്റ്റോപ്പിൽനിന്ന് ബസിൽ കയറ്റിവിടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായത്. ജോഷ്വ അത്തിമൂട്ടിൽ എന്ന യുവാവ് മൊബൈൽ ഫോണിൽ എടുത്ത വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയത്. തുടർന്ന് തിരുവല്ല ജോയ് ആലുക്കാസിലെ ജീവനക്കാരിയായ സുപ്രിയക്ക് അഭിനന്ദന പ്രവാഹമായിരുന്നു. ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാൻ ജോയ് ആലുക്കാസ് നേരിൽക്കണ്ട് സുപ്രിയയെ അനുമോദിക്കുകയും 2018 ലെ പ്രളയത്തിൽ തകർച്ചയിലായ സുപ്രിയയുടെ വീടിന് പകരം പുതിയത് നിർമിച്ചു നൽകാമെന്ന് വാഗ്ദാനവും നൽകുകയും ചെയ്തു. ആ വാഗ്ദാനമാണ് വ്യാഴാഴ്ച സാക്ഷാത്കരിച്ചത്. ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ചീഫ് കോഓഡിനേറ്റർ പി.പി. ജോസ്, ചക്കുളത്തുകാവ് ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നമ്പൂതിരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.