കൊന്നപ്പാറ ചെങ്ങറമുക്ക് - പള്ളിമുരുപ്പ് റോഡിന് ശാപമോക്ഷം

കോന്നി: കാലങ്ങളായി തകർന്നുകിടന്നിരുന്ന കൊന്നപ്പാറ ചെങ്ങറമുക്ക് -പള്ളിമുരുപ്പ് റോഡി​ൻെറ നവീകരണ ജോലികൾക്ക് തുടക്കമായി. ജില്ല പഞ്ചായത്ത്‌ അംഗം ജിജോ മോഡി ജില്ല പഞ്ചായത്തി​ൻെറ വാർഷിക പദ്ധതിയിൽപെടുത്തി അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്. അച്ചൻകോവിൽ ചിറ്റാർ മലയോര ഹൈവേയെയും അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാത കാൽനടപോലും ദുഷ്കരമായ രീതിയിൽ തകർന്നുകിടക്കുകയായിരുന്നു. കൊന്നപ്പാറ ശാലോം മാർത്തോമ പള്ളി, സൻെറ് പീറ്റേഴ്സ് ഓർത്തഡോക്സ് പഴയപള്ളി, കൊന്നപ്പാറ ജുമാമസ്ജിദ് എന്നീ ദേവാലയങ്ങളിലേക്കുള്ള പ്രധാന പാത കൂടിയാണിത്. കൂടാതെ, കിഴക്കൻ മലയോരമേഖലകളിൽനിന്നും മലയാലപ്പുഴ ദേവീക്ഷേത്രത്തിലെത്തുന്ന ഭക്തരും മറ്റ് പൊതുജനങ്ങളും വേഗത്തിൽ മലയാലപ്പുഴയിൽ എത്താൻ ഈ പാതയെയാണ് ആശ്രയിക്കുന്നത്. ടാറിങ്​, കോൺക്രീറ്റ്, ഡ്രെയ്​നേജ് എന്നിവക്കുപുറമെ ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്​ടിച്ചിരുന്ന ചപ്പാത്ത് ഒഴിവാക്കി ചെറുകലുങ്കും നവീകരണത്തി​ൻെറ ഭാഗമായി നിർമിക്കും. ചെങ്ങറമുക്ക് ജങ്​ഷനിൽ നടന്ന യോഗത്തിൽ ജില്ല പഞ്ചായത്ത്‌ അംഗം ജിജോ മോഡി റോഡി​ൻെറ നവീകരണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ അംഗം പി.വി. ജോസഫ് അധ്യക്ഷത വഹിച്ചു. ഫാ. കെ.ടി. മത്തായി കോർ എപ്പിസ്കോപ്പ, മുൻ ഗ്രാമപഞ്ചായത്ത്‌ അംഗം റോജി ബേബി, രാഷ്​ട്രീയ പാർട്ടി പ്രതിനിധികളായ എം.എസ്. ഗോപിനാഥൻ, കെ.കെ. വിജയൻ, ശ്യാം കുമാർ, കെ.എസ്. ജോസ്, ബാബു പാങ്ങാട്, ബെന്നി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.