പത്തനംതിട്ട: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് സമയബന്ധിതമായി ലഭ്യമാക്കേണ്ട ലീവ് സറണ്ടർ ആനുകൂല്യം അനിശ്ചിതമായി നീട്ടുന്ന സർക്കാർ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് സ്റ്റേറ്റ് എംപ്ലായീസ് യൂനിയൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. 'അതിജീവനം തേടുന്ന സിവിൽ സർവിസ് അനിവാര്യമാകുന്ന വീണ്ടെടുപ്പ്' പ്രമേയവുമായി നടക്കുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻെറ 39ാം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി നടന്ന ജില്ല സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ഇ. അബ്ദുൽ റാൻ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ടി.എം. ഹമീദ് മുഖ്യ അതിഥിയായിരുന്നു. മുസ്ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി സമദ് മേപ്പുറത്ത് മുഖ്യ പ്രഭാഷണം നടത്തി. സംഘടന സെക്ഷൻ എസ്.ഇ.യു സംസ്ഥാന സെക്രട്ടറി സിബി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ്. ഷമീം, ഷിഹാബുദ്ദീൻ, അജികുമാർ, റെജീന അൻസാരി, എസ്. സുനിത എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് പി.ജെ. താഹ അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എ.ആർ. ഹാഷിം സ്വാഗതവും ട്രഷറർ മനോജ് എസ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പ്രസിഡൻറ് (ഹാഷിം എ.ആർ), നെബിഖാൻ എസ്, സാബുദീൻ എ, സുനിത എസ്, ഷിഹാബുദ്ദീൻ(വൈസ് പ്രസിഡൻറുമാർ), മനോജ്കുമാർ എസ് (ജനറൽ സെക്രട്ടറി), ഹാഷിം തിരുവല്ല, റെഫീഖ് അൻവർ, ഷഫീക് എസ്, റെജീന അൻസാരി, ബിനാസ് മുഹമ്മദ് (സെക്രട്ടറിമാർ) അജികുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ചിത്രം PTL 14 SEU സ്റ്റേറ്റ് എംപ്ലായീസ് യൂനിയൻ ജില്ല സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ഇ. അബ്ദുൽ റാൻ ഉദ്ഘാടനം ചെയ്യുന്നു 158 പേര്‍ക്ക് കോവിഡ് പത്തനംതിട്ട: ജില്ലയില്‍ ബുധനാഴ്ച 158 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 208പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച് രണ്ടുപേർ മരിച്ചു. പത്തനംതിട്ട സ്വദേശി (80), കലഞ്ഞൂര്‍ സ്വദേശി (76) എന്നിവരാണ് മരിച്ചത്. 1398 പേര്‍ നിലവിൽ രോഗികളായിട്ടുണ്ട്. ഇതില്‍ 1360 പേര്‍ ജില്ലയിലും 38പേര്‍ ജില്ലക്ക് പുറത്തും ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.