മല്ലപ്പള്ളി: കോട്ടാങ്ങൽ-പാടിമൺ ജേക്കബ്സ് റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടൽ നിത്യസംഭവമാകുന്നു. ആഴ്ചകൾക്ക് മുമ്പ് വായ്പൂര് യതീംഖാനക്കു സമീപം പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകിയത് ദിവസങ്ങളോളമാണ്. വിണ്ടും നൂറുമീറ്ററോളം ദൂരത്തിൽ രണ്ടിടത്താണ് ഇപ്പോൾ പൈപ്പ് പൊട്ടിയത്. സൻെറ് മേരീസ് പള്ളിക്കുസമീപം പൈപ്പ് പൊട്ടിയതിനെത്തുടർന്ന് വാട്ടർ അതോറിറ്റി അധികൃതർ റോഡ് വെട്ടിപ്പൊളിച്ച കുഴിയിൽവിണ് 'മാധ്യമം' വായ്പൂര് ഏജൻറ് അൻസാരിക്ക് പരിക്കേറ്റു. കാലിനും കൈക്കും പരിക്കുണ്ട്. ഇരുചക്ര വാഹനത്തിനും കേടുപാട് സംഭവിച്ചു. മറ്റൊരു ഇരുചക്ര യാത്രക്കാരനും പരിക്കേറ്റു. അധികൃതരുടെ അനാസ്ഥയാണ് അപകട കാരണമെന്ന് ആക്ഷേപമുണ്ട്. പൈപ്പ് പൊട്ടൽ നിരന്തരമായി ഉണ്ടാകുന്നതിനാൽ നിരവധി പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടുന്നതും പതിവാകുന്നു. ഉന്നത നിലവാരത്തിൽ ടാറിങ് ജോലികൾ പൂർത്തിയാക്കിയ റോഡിൽ പൈപ്പ് പൊട്ടൽ പതിവാകുന്നതിനാൽ റോഡിൻെറ തകർച്ചയും വേഗത്തിലാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. പൈപ്പ് പൊട്ടലിന് ശാശ്വതപരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.