അംബേദ്കർ ജയന്തി ആഘോഷം

പത്തനംതിട്ട: പട്ടികജാതി മോർച്ച പത്തനംതിട്ട മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കർ ജയന്തി സമ്മേളനവും പുഷ്പാർച്ചനയും നടത്തി. ബി.ജെ.പി പത്തനംതിട്ട മണ്ഡലം പ്രസിഡന്‍റ്​​ അഭിലാഷ് ഓമല്ലൂർ യോഗം ഉദ്ഘാടനം ചെയ്തു. എസ്.സി മോർച്ച മണ്ഡലം പ്രസിഡന്‍റ്​​ രാജേഷ് മാത്തൂർ അധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്‍റ്​​ വി.എസ്. അനിൽകുമാർ, സതീഷ് കുമ്പഴ, മനു ഓമല്ലൂർ, ശിവദാസ് മാത്തൂർ, സുമ രവി, ശ്രീവിദ്യ സുഭാഷ്, പി.എസ്. പ്രകാശ്, വിജയൻ, മധുകുമാർ, സനൽ തുടങ്ങിയവർ സംസാരിച്ചു. PTL42ambedkar പട്ടികജാതി മോർച്ച പത്തനംതിട്ട മണ്ഡലം കമ്മിറ്റിയുടെ ഡോ. ബി.ആർ. അംബേദ്കർ ജയന്തി സമ്മേളനം ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ്​​ അഭിലാഷ് ഓമല്ലൂർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.