കടയിൽനിന്ന്​ 350 കിലോ റബര്‍ഷീറ്റ് മോഷ്ടിച്ചു

പന്തളം: കട കുത്തിത്തുറന്ന്​ 350 കിലോയോളം റബര്‍ഷീറ്റ് മോഷ്ടിച്ചു. എം.സി റോഡില്‍ പറന്തല്‍ കത്തോലിക്ക പള്ളിക്ക്​ എതിര്‍വശത്തെ തടത്തില്‍ ഷിബു ഫിലിപ്പിന്‍റെ തടത്തില്‍ റബര്‍ സ്‌റ്റോഴ്‌സിലാണ് മോഷണം നടന്നത്. മുന്‍വശത്തെ ഷട്ടറിന്‍റെ പൂട്ടുപൊളിച്ച്‌ അകത്തുകയറിയാണ്​ മോഷണം നടത്തിയത്. കഴിഞ്ഞ അഞ്ചിനും ഇവിടെ മോഷണം നടന്നിരുന്നു. അന്ന്​ കടയുടെ വശത്തുള്ള കതകുപൊളിച്ച്‌ അകത്തുകയറി 800 കിലോ ഷീറ്റും 200കിലോ ഒട്ടുപാലും മോഷ്ടിച്ചിരുന്നു. സമീപത്തെ ദിനേശിന്‍റെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി ടി.വി കാമറ മോഷ്ടിച്ചതിനുശേഷമാണ് അന്ന്​ മോഷണം നടന്നത്. പന്തളം പൊലീസ് കേസെടുത്തു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്​ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.