പത്തനംതിട്ട: വേനൽ കടുത്തതോടെ പത്തനംതിട്ടയിൽ . ദാഹം തീർക്കാൻ ആളുകൾ കൂൾബാറുകളിലേക്കെന്നപോലെ തെരുവോരങ്ങളിലെ ഇളനീർ പന്തലുകളിലേക്കും ധാരളമായി എത്തുന്നുണ്ട്. അതേസമയം, കോവിഡ് കുതിച്ചുയരുന്നത് വിപണിയെ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. തമിഴ്‌നാട്ടിൽനിന്നാണ് പ്രധാനമായും ഇളനീർ ജില്ലയിലേക്ക് എത്തുന്നത്. നാടൻ കരിക്കിന് 50ഉം തമിഴ്നാട്ടിൽ നിന്നുള്ളവക്ക് 40 രൂപയുമാണ് വില. നാടൻ കരിക്കിനാണ് ഡിമാൻഡ്. വിവിധ ജ്യൂസുകൾക്കും ആവശ്യക്കാർ ഏറെയാണ്. നഗരത്തിന്‍റെ പല ഭാഗങ്ങളിലും ഇളനീരും പഴവർഗങ്ങളും നിറഞ്ഞ കടകൾ സജീവമായിട്ടുണ്ട്. റിങ് റോഡിലും പുതിയ കടകൾ തുറന്നിട്ടുണ്ട്. റോഡരികിൽ പനംകരിക്ക് വിൽപനയും നടക്കുന്നുണ്ട്. കേരളത്തിൽനിന്നുള്ള കരിക്കുകൾ നേരത്തേ സുലഭമായിരുന്നെങ്കിലും ഇപ്പോൾ ലഭ്യത കുറവാണെന്ന് വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.