Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇളനീർ വിപണി സജീവം

ഇളനീർ വിപണി സജീവം

text_fields
bookmark_border
ഇളനീർ വിപണി സജീവം
cancel
പത്തനംതിട്ട: വേനൽ കടുത്തതോടെ പത്തനംതിട്ടയിൽ . ദാഹം തീർക്കാൻ ആളുകൾ കൂൾബാറുകളിലേക്കെന്നപോലെ തെരുവോരങ്ങളിലെ ഇളനീർ പന്തലുകളിലേക്കും ധാരളമായി എത്തുന്നുണ്ട്​. അതേസമയം, കോവിഡ് കുതിച്ചുയരുന്നത് വിപണിയെ ബാധിക്കുമെന്ന ആശങ്കയിലാണ്​ വ്യാപാരികൾ. തമിഴ്‌നാട്ടിൽനിന്നാണ് പ്രധാനമായും ഇളനീർ ജില്ലയിലേക്ക് എത്തുന്നത്. നാടൻ കരിക്കിന് 50ഉം തമിഴ്നാട്ടിൽ നിന്നുള്ളവക്ക് 40 രൂപയുമാണ് വില. നാടൻ കരിക്കിനാണ് ഡിമാൻഡ്​. വിവിധ ജ്യൂസുകൾക്കും ആവശ്യക്കാർ ഏറെയാണ്. നഗരത്തിന്‍റെ പല ഭാഗങ്ങളിലും ഇളനീരും പഴവർഗങ്ങളും നിറഞ്ഞ കടകൾ സജീവമായിട്ടുണ്ട്. റിങ്​ റോഡിലും പുതിയ കടകൾ തുറന്നിട്ടുണ്ട്. റോഡരികിൽ പനംകരിക്ക് വിൽപനയും നടക്കുന്നുണ്ട്. കേരളത്തിൽനിന്നുള്ള കരിക്കുകൾ നേരത്തേ സുലഭമായിരുന്നെങ്കിലും ഇപ്പോൾ ലഭ്യത കുറവാണെന്ന് വ്യാപാരികൾ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story