‘ഹൃ​ദ​യ​മാ​ണ് ഹൃ​ദ്യം’ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത്​ മ​ന്ത്രി വീ​ണ ജോ​ര്‍ജ് കു​ട്ടി​ക​ൾ​ക്കൊ​പ്പം

ഹൃ​ദ്യം പ​ദ്ധ​തി; പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി 149 കു​ട്ടി​ക​ൾ

പ​ത്ത​നം​തി​ട്ട: ഹൃ​ദ്യം പ​ദ്ധ​തി​യി​ലൂ​ടെ ഇ​തു​വ​രെ 6204 കു​ട്ടി​ക​ള്‍ക്ക് ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി വീ​ണ ജോ​ര്‍ജ് പ​റ​ഞ്ഞു. ജി​ല്ല​യി​ലെ ഹൃ​ദ്യം പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ കു​ട്ടി​ക​ളു​ടെ​യും ര​ക്ഷാ​ക​ര്‍ത്താ​ക്ക​ളു​ടെ​യും സം​ഗ​മ പ​രി​പാ​ടി​യാ​യ ‘ഹൃ​ദ​യ​മാ​ണ് ഹൃ​ദ്യം’ കോ​ഴ​ഞ്ചേ​രി സെ​ന്‍റ്​ തോ​മ​സ് മാ​ര്‍ത്തോ​മ ച​ര്‍ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സം​സ്ഥാ​ന​ത്ത് ആ​കെ 18,259 പേ​രാ​ണ് ഹൃ​ദ്യം പ​ദ്ധ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. അ​വ​യി​ല്‍ 6204 സ​ര്‍ജ​റി​ക​ള്‍ ന​ട​ന്നു ക​ഴി​ഞ്ഞു. ജി​ല്ല​യി​ല്‍ 561 കു​ട്ടി​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. 149 പേ​ര്‍ക്ക് ഇ​തു​വ​രെ ശ​സ്​​ത്ര​ക്രി​യ ന​ട​ത്തി. ജ​ന്മ​ന ഹൃ​ദ്രോ​ഗ​മു​ള്ള കു​ട്ടി​ക​ളു​ടെ അ​തി​ജീ​വ​ന നി​ര​ക്ക് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ല്‍ വ​ലി​യ പ​ങ്കാ​ണ് ഹൃ​ദ്യം പ​ദ്ധ​തി​ക്കു​ള്ള​ത്. പ​ദ്ധ​തി കൂ​ടു​ത​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും. ഒ​രു കു​ട്ടി​പോ​ലും ചി​കി​ത്സ കി​ട്ടാ​തെ വി​ഷ​മി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കും. സ​ര്‍ജ​റി​ക​ള്‍ക്കു​ശേ​ഷ​മു​ള്ള ഒ​രു വ​ര്‍ഷ​ത്തെ മ​രു​ന്നു​ക​ളും സ​ര്‍ക്കാ​ര്‍ സൗ​ജ​ന്യ​മാ​യി ന​ല്‍കും. ഈ ​വ​ര്‍ഷം മു​ത​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ വാ​ര്‍ഷി​കാ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​പ്പാ​ക്കും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ല​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍, സം​സ്ഥാ​ന നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ ചൈ​ല്‍ഡ് ഹെ​ല്‍ത്ത് ഡോ. ​യു.​ആ​ര്‍. രാ​ഹു​ല്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​ര്‍. അ​ജ​യ​കു​മാ​ര്‍, സാ​റ തോ​മ​സ്, കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ റോ​യി ഫി​ലി​പ്പ്, ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സാ​റാ​മ്മ ഷാ​ജ​ന്‍, പ​ഞ്ചാ​യ​ത്ത് വാ​ര്‍ഡ് അം​ഗം ഗീ​തു മു​ര​ളി, ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ​ല്‍. അ​നി​ത​കു​മാ​രി, ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​എ​സ്. ശ്രീ​കു​മാ​ര്‍, ആ​ർ.​സി.​എ​ച്ച് ഓ​ഫി​സ​ര്‍ ഡോ. ​കെ.​കെ. ശ്യാം​കു​മാ​ര്‍, ആ​ര്‍ദ്രം നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​അം​ജി​ത് രാ​ജീ​വ​ന്‍, ജൂ​നി​യ​ര്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ​സ്. സേ​തു​ല​ക്ഷ്മി, ജി​ല്ല എ​ജു​ക്കേ​ഷ​ന്‍ ആ​ന്‍ഡ് മാ​സ് മീ​ഡി​യ ഓ​ഫി​സ​ര്‍ ടി.​കെ. അ​ശോ​ക് കു​മാ​ര്‍, ഡി.​ഇ.​ഐ.​സി മാ​നേ​ജ​ര്‍ അ​ര്‍ച്ച​ന സ​ഹ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - 149 children as beneficiaries in Pathanamthitta district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.