ഹൃദ്യം പദ്ധതി; പത്തനംതിട്ട ജില്ലയിൽ ഗുണഭോക്താക്കളായി 149 കുട്ടികൾ
text_fieldsപത്തനംതിട്ട: ഹൃദ്യം പദ്ധതിയിലൂടെ ഇതുവരെ 6204 കുട്ടികള്‍ക്ക് ഹൃദയശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ ഹൃദ്യം പദ്ധതി ഗുണഭോക്താക്കളായ കുട്ടികളുടെയും രക്ഷാകര്‍ത്താക്കളുടെയും സംഗമ പരിപാടിയായ ‘ഹൃദയമാണ് ഹൃദ്യം’ കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ആകെ 18,259 പേരാണ് ഹൃദ്യം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവയില്‍ 6204 സര്‍ജറികള്‍ നടന്നു കഴിഞ്ഞു. ജില്ലയില്‍ 561 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തത്. 149 പേര്‍ക്ക് ഇതുവരെ ശസ്ത്രക്രിയ നടത്തി. ജന്മന ഹൃദ്രോഗമുള്ള കുട്ടികളുടെ അതിജീവന നിരക്ക് മെച്ചപ്പെടുത്തുന്നതില്‍ വലിയ പങ്കാണ് ഹൃദ്യം പദ്ധതിക്കുള്ളത്. പദ്ധതി കൂടുതല്‍ ആശുപത്രിയിലേക്ക് വ്യാപിപ്പിക്കും. ഒരു കുട്ടിപോലും ചികിത്സ കിട്ടാതെ വിഷമിക്കുന്നില്ലെന്ന് ഉറപ്പാക്കും. സര്ജറികള്ക്കുശേഷമുള്ള ഒരു വര്‍ഷത്തെ മരുന്നുകളും സര്‍ക്കാര്‍ സൗജന്യമായി നല്‍കും. ഈ വര്‍ഷം മുതല്‍ സ്കൂളുകളില്‍ വാര്‍ഷികാരോഗ്യ പരിശോധന നടപ്പാക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിച്ചു.
കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, സംസ്ഥാന നോഡല്‍ ഓഫിസര്‍ ചൈല്‍ഡ് ഹെല്‍ത്ത് ഡോ. യു.ആര്. രാഹുല്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ ആര്. അജയകുമാര്‍, സാറ തോമസ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സാറാമ്മ ഷാജന്, പഞ്ചായത്ത് വാര്‍ഡ് അംഗം ഗീതു മുരളി, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ആർ.സി.എച്ച് ഓഫിസര്‍ ഡോ. കെ.കെ. ശ്യാംകുമാര്‍, ആര്‍ദ്രം നോഡല്‍ ഓഫിസര്‍ ഡോ. അംജിത് രാജീവന്, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റിവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്. സേതുലക്ഷ്മി, ജില്ല എജുക്കേഷന്‍ ആന്‍ഡ് മാസ് മീഡിയ ഓഫിസര്‍ ടി.കെ. അശോക് കുമാര്‍, ഡി.ഇ.ഐ.സി മാനേജര്‍ അര്‍ച്ചന സഹജന് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.