പത്തനംതിട്ട: പത്തനംതിട്ട സെൻട്രൽ ജങ്ഷനിലെ എവർഗ്രീൻ ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങിക്കഴിച്ച 15ഓളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതി. ഇതിൽ ഒരു കൊച്ചുകുട്ടിയും ഉൾപ്പെടും. അഴൂരിലുള്ള കുടുംബത്തിലെ കുഞ്ഞിെൻറ ജന്മദിനാഘോഷ ഭാഗമായാണ് വ്യാഴാഴ്ച ബിരിയാണി വാങ്ങിയത്.
ഭക്ഷണം കഴിച്ചവർക്ക് ഛർദിലും മറ്റും അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞ് ഇപ്പോഴും ആശുപത്രിയിലാണ്. കുടുംബത്തിെൻറ പരാതിയെത്തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം തിങ്കളാഴ്ച പരിശോധന നടത്തി. ഹോട്ടൽ പൂട്ടാൻ നോട്ടീസ് നൽകിയതായി നഗരസഭ അധികൃതർ പറഞ്ഞു.
ഹോട്ടലിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീന അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. കിണറും പരിസരവും വൃത്തിഹീനമായിരുന്നുവെന്നും മലിനജലം കിണറ്റിലേക്ക് ഇറങ്ങുന്നതായി കണ്ടെത്തിയതായും അധികൃതർ പറഞ്ഞു.
മുമ്പ് പലതവണ നടത്തിയ പരിശോധനയിലും ഹോട്ടൽ വൃത്തിഹീനമായി പ്രവർത്തിക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ടൗണിലെ മറ്റ് ചില ഹോട്ടലുകളിലും ബേക്കറികളിലും ഇറച്ചിക്കടകളിലും പരിശോധന നടന്നു. ദിവസങ്ങൾ പഴക്കമുള്ള പോത്തിറച്ചി ഇറച്ചിക്കടയിൽനിന്ന് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.