പത്തനംതിട്ട: 21 ദിവസമായി പൈപ്പ്പൊട്ടി വെള്ളം പാഴാകുേമ്പാഴും നന്നാക്കാൻ വാട്ടർ അതോറിറ്റി തയാറായാകാത്തതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികൾ കല്ലറക്കടവ് വാട്ടർ അതോറിറ്റി ഓഫിസിൽ കുത്തിയിരിപ്പ് സമരം നടത്തി. നഗരസഭ 18ാം വാർഡ് കൗൺസിലർ സുജ അജി, 14ാം വാർഡ് കൗൺസിലർ എ. അഷ്റഫ്, മൈലപ്ര പഞ്ചായത്ത് എട്ടാം വാർഡ് അംഗം സജി മണിദാസ് ഒനപതാം വാർഡ് അംഗം റെജി എബ്രഹാം എന്നിവരാണ് കല്ലറക്കടവ് വാട്ടർ അതോറിറ്റി ഓഫിസിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.
കുമ്പഴവടക്ക്-കുലശേഖരപതി റോഡിൽ കാവുങ്കൽ എൽ.പി സ്കൂളിന് മുന്നിലായാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. കൗൺസിൽ അംഗങ്ങൾ വിവരം അന്നുതന്നെ വാട്ടർ അതോറ്റിയുെട ശ്രദ്ധയിൽപെടുത്തിയതാണ്. പിന്നീട് നിരവധിതവണ പറഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. നാട്ടുകാർ പൈപ്പ് വെള്ളമാണ് ആശ്രയിക്കുന്നത്. കുടിവെള്ളം മുട്ടിയതോടെ നാട്ടുകാർ ദൂെര സ്ഥലങ്ങളിൽ വാഹനങ്ങളിൽ പോയാണ് വെള്ളം വീടുകളിൽ എത്തിക്കുന്നത്.
പലരും വെള്ളം വിലകൊടുത്തും വാങ്ങുകയാണ്. പൈപ്പ് പൊട്ടിയതോടെ സമീപ പഞ്ചായത്തായ മൈലപ്രയിലേക്കുമുള്ള വെള്ളം മുടങ്ങി. ഇതോടെ നാട്ടുകാരുടെ പരാതി വർധിച്ചതോടെയാണ് കൗൺസിൽ അംഗങ്ങളും പഞ്ചായത്ത് അംഗങ്ങളും സമരവുമായി എത്തിയത്. ഉടൻ തകരാർ പരിഹരിക്കാമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.