പത്തനംതിട്ടയില്‍ 65 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട: ജില്ലയില്‍ ചൊവ്വാഴ്​ച 65 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 18 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും ഏഴുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന്​ വന്നവരുമാണ്​. 52 പേര്‍ക്ക്​ സമ്പര്‍ക്കത്തിലൂടെയാണ്​ രോഗം ബാധിച്ചത്​. ജില്ലയില്‍ ഇതുവരെ ആകെ 2,121 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1,052 പേര്‍ക്ക്​ സമ്പര്‍ക്കത്തിലൂടെയാണ്​ രോഗം സ്ഥിരീകരിച്ചത്​. കടമ്പനാട്​, മലയാലപ്പുഴ, അടൂർ കണ്ണംകോട്​ എന്നീ ക്ലസ്​റ്ററുകളിലാണ്​ രോഗപ്പകർച്ച രൂക്ഷമായിട്ടുള്ളത്​. ഇതുവരെ 1798 പേർ രോഗമുക്തി നേടി.

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഊന്നുകൽ സ്വദേശി മധു (47) ചൊവ്വാഴ്​ച മരിച്ചു. ഇദ്ദേഹമടക്കം ഇതുവരെ ആറുപേര്‍ മരണത്തിനു കീഴടങ്ങി. 316 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 307 പേര്‍ ജില്ലയിലും ഒമ്പതു പേര്‍ ജില്ലക്ക്​ പുറത്തും ചികിത്സയിലാണ്.

ചൊവ്വാഴ്​ച പുതിയതായി 71 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 349 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനിലാണ്. 8,613 പേര്‍ നിരീക്ഷണത്തിലാണ്. ചൊവ്വാഴ്​ച 1529 പേരുടെ സ്രവം ശേഖരിച്ചു.

രോഗബാധിതരിൽ വിദേശത്തുനിന്ന് വന്നവര്‍

സൗദിയില്‍ നിന്നെത്തിയ മണക്കാല സ്വദേശി (34), ദു​ൈബയില്‍ നിന്നെത്തിയ ആറന്മുള സ്വദേശി(22), വെണ്ണിക്കുളം സ്വദേശിനി(26), കൊച്ചുകോയിക്കല്‍ സ്വദേശി(33) ഒമാനില്‍ നിന്നും എത്തിയ പൂതുശ്ശേരി സ്വദേശി(35), മസ്‌ക്കറ്റില്‍ നിന്നെത്തിയ ഇലന്തൂര്‍ സ്വദേശി(23).

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

ബാംഗ്ലൂരില്‍ നിന്നെത്തിയ സീതത്തോട് സ്വദേശി(37), തമിഴ്‌നാട്ടില്‍ നിന്നെത്തിയ പെരുനാട് സ്വദേശി(33), മഹാരാഷ്ട്രയില്‍ നിന്നെത്തിയ ഇലന്തൂര്‍ സ്വദേശിനി (55), ഡല്‍ഹിയില്‍ നിന്നെത്തിയ ആറന്മുള സ്വദേശിനി(26), ഗുജറാത്തില്‍ നിന്നെത്തിയ മുത്തൂര്‍ സ്വദേശിനി (43), ഹരിയാനയില്‍ നിന്നെത്തിയ ഇളപ്പുപാറ സ്വദേശി(30), ഹൈദരാബാദില്‍ നിന്നെത്തിയ നൂറോമാവ് സ്വദേശിനി(5).

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

തുവയൂര്‍ സൗത്ത് സ്വദേശി (50), തുവയൂര്‍ സൗത്ത് സ്വദേശിനി(48), തുവയൂര്‍ സൗത്ത് സ്വദേശി (53), തുവയൂര്‍ സൗത്ത് സ്വദേശി(55), തുവയൂര്‍ സൗത്ത് സ്വദേശിനി(45), തുവയൂര്‍ സൗത്ത് സ്വദേശി (18), തുവയൂര്‍ സൗത്ത് സ്വദേശി (19), തുവയൂര്‍ സൗത്ത് സ്വദേശിനി (50), പറക്കോട് സ്വദേശി (2), പറക്കോട് സ്വദേശിനി (3), പറക്കോട് സ്വദേശിനി (27), പറക്കോട് സ്വദേശി (30), പഴകുളം സ്വദേശി (35), പഴകുളം സ്വദേശി (46), നെടുമണ്‍ സ്വദേശിനി (26), നെടുമണ്‍ സ്വദേശിനി (51), മണക്കാല സ്വദേശി (31),

അടൂര്‍, കണ്ണംകോട് സ്വദേശി (26), പറക്കോട് സ്വദേശി (30), ചുമത്ര സ്വദേശി (28), ചുമത്ര സ്വദേശിനി (25), ഇരവിപേരൂര്‍ സ്വദേശിനി (28), ഇരവിപേരൂര്‍ സ്വദേശി (24), ഇരവിപേരൂര്‍ സ്വദേശി (23), വെളളംകുളം സ്വദേശിനി (42), പുല്ലാട് സ്വദേശി (28),

വെസ്റ്റ് ഓതറ സ്വദേശിനി (49), അട്ടച്ചാക്കല്‍ സ്വദേശിനി (24), അട്ടച്ചാക്കല്‍ സ്വദേശിനി (58), അട്ടച്ചാക്കല്‍ സ്വദേശി (21), പ്രമാടം സ്വദേശി 9 മാസം പ്രായമുളള ആണ്‍കുട്ടി, പ്രമാടം സ്വദേശിനി (60), മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റ് സ്വദേശി (62), മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റ് സ്വദേശിനി (23), മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റ് സ്വദേശിനി (52), മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റ് സ്വദേശിനി (46),

മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റ് സ്വദേശിനി (38), മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റ് സ്വദേശി (11), മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റ് സ്വദേശി (48), മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റ് സ്വദേശിനി (24), ഓതറ സ്വദേശി (34), ഓതറ സ്വദേശിനി (11), അതിരുങ്കല്‍ സ്വദേശി (50), നുറോമാവ് സ്വദേശിനി (64), നുറോമാവ് സ്വദേശി (70), അടൂര്‍ കണ്ണംകോട് സ്വദേശി (54), അടൂര്‍ കണ്ണംകോട് സ്വദേശിനി (40), അടൂര്‍ കണ്ണംകോട് സ്വദേശിനി (45), അടൂര്‍ കണ്ണംകോട് സ്വദേശിനി (38), തുവയൂര്‍ സൗത്ത് സ്വദേശിനി (42), കണ്ണംകോട് സ്വദേശി (20), കല്ലൂപ്പാറ സ്വദേശി (39 - സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല) 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.