പന്തളം: നഗരസഭയിൽനിന്ന് വീടിന് നമ്പർ കിട്ടാത്തതിനാൽ ആനുകൂല്യം ലഭിക്കാതെ ബുദ്ധിമുട്ടുന്നു ഒരുകുടുംബം. പന്തളം കടയ്ക്കാട് കല്ലാറ്റിൽ പുത്തൻവീട്ടിൽ ഷഹാബുദ്ദീനും കുടുംബവുമാണ് അടൂർ ആർ.ഡി.ഒയുടെ തീരുമാനം വൈകുന്നതിനാൽ നഗരസഭയിൽനിന്ന് വീട്ടു നമ്പർ ലഭിക്കാതെ കഷ്ടത്തിലായത്.
12 വർഷം മുമ്പാണ് ഷഹാബുദ്ദീൻ ഇവിടെ വയൽ നികത്തിയെടുത്ത ഏഴര സെൻറ് സ്ഥലം വാങ്ങിയത്. അഞ്ചുവർഷം മുമ്പ് വീടുെവക്കാൻ തുടങ്ങിയപ്പോൾ അയൽവാസി കേസ് കൊടുത്തു. കേസ് തള്ളിപ്പോയതായി ഷഹാബുദ്ദീൻ പറയുന്നു. തുടർന്ന് വീടുപണി പൂർത്തിയാക്കി.
നഗരസഭയിൽനിന്ന് കെട്ടിട നിർമാണ പെർമിറ്റ് ലഭിക്കാതെയാണ് വീടുപണി നടത്തിയത്. നഗരസഭയിൽനിന്ന് നമ്പർ ലഭിച്ചിക്കാത്തതിനാൽ സർക്കാരിൽനിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. ഭാര്യ സലീനയും മൂന്നു മക്കളും അടങ്ങുന്നതാണു ഷഹാബുദ്ദീെൻറ കുടുംബം. മൂത്തമകളെ വിവാഹം കഴിച്ചുവിട്ടു. വിദ്യാർഥികളായ രണ്ടു മക്കൾക്കൊപ്പമാണ് താമസം. വീടിനു നമ്പറില്ലെങ്കിലും വൈദ്യുതി ലഭിച്ചതും മുമ്പ് വാടകക്ക് താമസിച്ച വീടിെൻറ മേൽവിലാസത്തിൽ റേഷൻ കാർഡുള്ളതും മാത്രമാണ് ആശ്വാസം.
വീട് െവക്കുന്നതിനാണ് വയൽ നികത്തിയത്. അതിനാൽ നിലമെന്നതുമാറ്റി പുരയിടമാക്കി നൽകേണ്ടതു റവന്യൂ വിഭാഗമാണ്.
ഇക്കാര്യത്തിൽ ഷഹാബുദ്ദീൻ കലക്ടർക്ക് പരാതി നൽകിയിരുന്നു. ഇടക്ക് വില്ലേജിൽനിന്ന് വന്ന് സ്ഥലം അളന്നുപോയിരുന്നു. പിന്നീട് തുടർ നടപടികളൊന്നുമുണ്ടായില്ല. കോവിഡ് കഴിയട്ടെ എന്ന് ആർ.ഡി.ഒയുടെ ഓഫിസിൽനിന്ന് അറിയിച്ചിരുന്നു. ആ പ്രതീക്ഷയിൽ കഴിയുകയാണ് ഷഹാബുദ്ദീനും കുടുംബവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.