വിസ തട്ടിപ്പ്​ കേസിലെ പ്രതി 21 വർഷത്തിനുശേഷം പിടിയിൽ

പ​ത്ത​നം​തി​ട്ട: വി​സ വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി പേ​രെ ക​ബ​ളി​പ്പി​ക്കു​ക​യും, അ​റ​സ്റ്റി​ലാ​യ​പ്പോ​ള്‍ ജാ​മ്യ​മെ​ടു​ത്ത് മു​ങ്ങു​ക​യും ചെ​യ്ത പ്ര​തി 21 വ​ര്‍ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ൽ.

മേ​ലേ​വെ​ട്ടി​പ്രം മ​ഞ്ജു ഭ​വ​നം (പി​ച്ച​യ്യ​ത്ത് വീ​ട്) ഫ​സ​ലു​ദ്ദീ​നെ(74)​യാ​ണ് മ​ല​പ്പു​റ​ത്ത് നി​ന്നും കു​ടു​ക്കി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ വി​വി​ധ കോ​ട​തി​ക​ളി​ലാ​യി 26 അ​റ​സ്റ്റ്​ വാ​റ​ണ്ടു​ക​ളു​ണ്ട്. മ​ല​പ്പു​റം ജി​ല്ല​യി​ലെ സ്കൂ​ളി​ൽ അ​ഡ്മി​നി​ട്രേ​റ്റീ​വ് ഓ​ഫി​സ​റാ​യി​രു​ന്നു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ല്‍ 1972 ൽ ​എ​ൽ.​ഡി ക്ല​ർ​ക്കാ​യി എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ഇ​യാ​ൾ പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ ജോ​ലി നോ​ക്കി.

2003 ൽ ​സീ​നി​യ​ർ സൂ​പ്ര​ണ്ടാ​യി. ഇ​തി​നി​ടെ മു​പ്പ​തോ​ളം വി​സ ത​ട്ടി​പ്പു കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ര്‍ന്ന് സ​ർ​വീ​സി​ൽ നി​ന്ന്​ പി​രി​ച്ചു​വി​ട്ടു. വി​സ​ക്ക്​ പ​ണം ന​ല്‍കി​യ​വ​ര്‍ നി​ര​ന്ത​രം അ​ന്വേ​ഷി​ച്ച് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ്​ ഭാ​ര്യ ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ ഇ​യാ​ൾ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.

കേ​സു​ക​ളി​ല്‍ അ​റ​സ്റ്റി​ലാ​യെ​ങ്കി​ലും ജാ​മ്യ​മെ​ടു​ത്ത് മു​ങ്ങി​യ ശേ​ഷം കേ​ര​ള​ത്തി​ന​ക​ത്തും ആ​ന്ധ്രാ പ്ര​ദേ​ശ്, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞു.

ഇ​വി​ടെ​യെ​ല്ലാം റി​ട്ട. സ​ബ് ക​ല​ക്ട​ർ ആ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വി​വി​ധ ജോ​ലി​ക​ൾ ചെ​യ്തു. ഇ​തി​നി​ടെ പാ​ല​ക്കാ​ട് ചേ​ർ​പ്പു​ള​ശ്ശേ​രി ഫെ​ഡ​റ​ൽ ബാ​ങ്ക് ശാ​ഖ​യി​ൽ വ്യാ​ജ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ സൃ​ഷ്​​ടി​ച്ച്​ ബാ​ങ്ക് അ​ക്കൗ​ണ്ട് തു​ട​ങ്ങി.

ഫ​സ​ലു​ദ്ദീ​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ ക​ണ്ടെ​ത്തി​യാ​ണ്​ ജി​ല്ലാ പൊ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ കു​ടു​ക്കി​യ​ത്. സ്കൂ​ളി​നോ​ട് ചേ​ർ​ന്ന മു​റി​യി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ അ​വി​ടെ​യെ​ത്തി​യ അ​ന്വേ​ഷ​ണ​സം​ഘം സ്കൂ​ൾ ഓ​ഫി​സി​ൽ നി​ന്നും ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​ത്ത​നം​തി​ട്ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Accused in visa fraud case arrested after 21 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.