സീ​ത​ത്തോ​ട് ആ​ങ്ങ​മൂ​ഴി മേ​ഖ​ല​ക​ളി​ലെ ആ​ദി​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ അ​ഡ്വ. കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം.​എ​ല്‍.​എ

സം​സാ​രി​ക്കു​ന്നു

സീതത്തോട് ആങ്ങമൂഴി മേഖലകളിലെ ആദിവാസികളുടെ പുനരധിവാസത്തിന്​ നടപടി

പ​ത്ത​നം​തി​ട്ട: സീ​ത​ത്തോ​ട് ആ​ങ്ങ​മൂ​ഴി മേ​ഖ​ല​ക​ളി​ലെ ആ​ദി​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തെ സം​ബ​ന്ധി​ച്ചു​ള്ള റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ല​ക്ട​റേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ യോ​ഗം ചേ​ർ​ന്നു.

മൂ​ഴി​യാ​ര്‍ പ​വ​ര്‍ഹൗ​സി​നോ​ട് ചേ​ര്‍ന്ന് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന കെ.​എ​സ്.​ഇ.​ബി ക്വാ​ര്‍ട്ടേ​ഴ്‌​സു​ക​ളി​ല്‍ ആ​ദി​വാ​സി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി എ​ത്ര​യും​വേ​ഗം സ്വീ​ക​രി​ക്കാ​ന്‍ കെ.​എ​സ്.​ഇ.​ബി​ക്ക് ക​ല​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്.​അ​യ്യ​ര്‍ നി​ര്‍ദേ​ശം ന​ല്‍കി.

ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​വി​ധ വ​കു​പ്പു​ക​ള്‍ യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു. മൂ​ഴി​യാ​റി​ലും സീ​ത​ത്തോ​ടും താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി​ക​ള്‍ക്ക് ആ​ധാ​റി​ല്ലാ​ത്ത കാ​ര​ണ​ത്താ​ല്‍ ബാ​ങ്ക് അ​ക്കൗ​ണ്ട് എ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യു​ണ്ടാ​ക​രു​തെ​ന്നും ആ​ധാ​റി​ല്ലാ​ത്ത​വ​ര്‍ക്ക് അ​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​ക്കൊ​ടു​ക്ക​ണ​മെ​ന്നും ക​ല​ക്ട​ര്‍ നി​ര്‍ദേ​ശി​ച്ചു.

ലീ​ഡ് ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദി​വാ​സി ഊ​രു​ക​ളി​ലെ കു​ട്ടി​ക​ള്‍ക്കാ​യി ബാ​ങ്ക് ജോ​ലി ല​ഭി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​നം ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ ക്ലാ​സു​ക​ള്‍ ഓ​ണ്‍ലൈ​നാ​യി​ട്ടാ​യി​രി​ക്കും ന​ട​ത്തു​ക.

എ​ല്ലാ​വ​ര്‍ക്കും ഓ​ണ്‍ലൈ​ന്‍ ക്ലാ​സി​ല്‍ ക​യ​റു​ക പ്രാ​വ​ര്‍ത്തി​ക​മ​ല്ലാ​ത്ത​തി​നാ​ല്‍ കു​ട്ടി​ക​ളെ ഒ​രി​ട​ത്ത് എ​ത്തി​ച്ച് ക്ലാ​സ് ഒ​രു​മി​ച്ച് ന​ട​ത്തും. രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക് കു​റ​യു​ന്ന​തി​ന​നു​സ​രി​ച്ച് 50 പേ​രെ​വെ​ച്ച് ക്ലാ​സു​ക​ള്‍ ന​ട​ത്താ​മെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചു. ബാ​ങ്ക് ജോ​ലി​ക്ക് 28 വ​യ​സ്സാ​ണ് വേ​ണ്ട​ത്. എ​ന്നാ​ല്‍, ആ​ദി​വാ​സി ഗ്രൂ​പ്പി​ലു​ള്ള​വ​ര്‍ക്ക് അ​ഞ്ച് വ​യ​സ്സ്​ വ​രെ ഇ​ള​വു​ണ്ട്. അ​ങ്ങ​നെ നോ​ക്കു​മ്പോ​ള്‍ 31വ​യ​സ്സു​ള്ള​വ​രെ വ​രെ ഉ​ള്‍പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്ന് ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍ സി​റി​യ​ക് തോ​മ​സ് പ​റ​ഞ്ഞു.

കു​ട്ടി​ക​ള്‍ സ്‌​കൂ​ളു​ക​ളി​ല്‍ കൃ​ത്യ​മാ​യി എ​ത്തു​ന്നു​ണ്ടോ​യെ​ന്ന് അ​റി​യാ​നു​ള്ള പ​രി​ശോ​ധ​ന​ക​ള്‍, വി​മു​ക്തി​യു​മാ​യി ചേ​ര്‍ന്ന് ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രെ ബോ​ധ​വ​ത്​​ക​ര​ണം, കു​ട്ടി​ക​ളെ കൃ​ത്യ​മാ​യി എ​ത്തി​ക്കു​ന്ന​തി​നാ​യി വാ​ഹ​ന സൗ​ക​ര്യം, ഉ​ച്ച​ഭ​ക്ഷ​ണം, മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍, വി​ത​ര​ണം ചെ​യ്യു​ന്ന ഹെ​ല്‍ത്ത് മി​ക്‌​സു​ക​ള്‍ കൃ​ത്യ​മാ​യി ക​ഴി​ക്കു​ന്നു​ണ്ടോ​യെ​ന്ന് അ​റി​യാ​നു​ള്ള പ​രി​ശോ​ധ​ന എ​ന്നി​വ ന​ട​ത്ത​ണ​മെ​ന്ന് അ​ത​ത് വ​കു​പ്പു​ക​ള്‍ക്ക് ക​ല​ക്ട​ര്‍ നി​ര്‍ദേ​ശം ന​ല്‍കി. പ​ട്ടി​ക​ജാ​തി -വ​ര്‍ഗ വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ നി​ര്‍ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു യോ​ഗം. അ​ഡ്വ. കെ.​യു. ജ​നീ​ഷ്‌​കു​മാ​ര്‍ എം.​എ​ല്‍.​എ, അ​സി. ക​ല​ക്ട​ര്‍ സ​ന്ദീ​പ് കു​മാ​ര്‍, ജി​ല്ല ട്രൈ​ബ​ര്‍ ഡ​വ​ല​പ്‌​മെ​ന്‍റ്​ ഓ​ഫി​സ​ര്‍ എ​സ്.​എ​സ്. സു​ധീ​ര്‍, ട്രൈ​ബ​ല്‍ വ​കു​പ്പ്, കെ.​എ​സ്.​ഇ.​ബി, പ​ഞ്ചാ​യ​ത്ത്, വ​നം​വ​കു​പ്പ്, കു​ടും​ബ​ശ്രീ, ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​വ​ര്‍ത്ത​ക​ര്‍, അം​ഗ​ൻ​വാ​ടി പ്ര​വ​ര്‍ത്ത​ക​ര്‍, തു​ട​ങ്ങി വി​വി​ധ വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Action for Rehabilitation of Adivasis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.