ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ക്കു​ന്നു

ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി വേണം -ഡെപ്യൂട്ടി സ്പീക്കർ

അ​ടൂ​ർ: അ​നു​ദി​നം വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സാ​ധി​ക്ക​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ക്സൈ​സ് വി​മു​ക്തി മി​ഷ‍െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​മോ​ച​ന സ്നേ​ഹ സ​ന്ദേ​ശ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​വി​ധ കോ​ള​ജു​ക​ളി​ൽ​നി​ന്നും സ്കൂ​ളു​ക​ളി​ൽ നി​ന്നു​മു​ള്ള കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത സ്നേ​ഹ സ​ന്ദേ​ശ റാ​ലി അ​ടൂ​ർ പ്രൈ​വ​റ്റ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ വി.​എ. പ്ര​ദീ​പ് ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. ആ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി​ക്കെ​തി​രെ പ്ലേ ​കാ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും പി​ടി​ച്ച് റാ​ലി​യി​ൽ അ​ണി​നി​ര​ന്നു.

ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ, ക​ല​ക്ട​ർ ദി​വ്യ എ​സ്.​അ​യ്യ​ർ, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ൽ മ​ധു​ക​ർ മ​ഹാ​ജ​ൻ, എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ വി.​എ. പ്ര​ദീ​പ് എ​ന്നി​വ​രും അ​ണി​ചേ​ർ​ന്നു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​ല​ക്ട​ർ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. വി​മു​ക്തി മി​ഷ​ൻ ജ​ല്ല കോ​ഓ​ഡി​നേ​റ്റ​ർ ജോ​സ് ക​ളീ​ക്ക​ൽ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ൽ മ​ധു​ക​ർ മ​ഹാ​ജ​ൻ, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ആ​ർ. തു​ള​സീ​ധ​ര​ൻ​പി​ള്ള, ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ദി​വ്യ റെ​ജി മു​ഹ​മ്മ​ദ്, ആ​ർ.​ഡി.​ഒ എ. ​തു​ള​സീ​ധ​ര​ൻ​പി​ള്ള, ഡി.​വൈ.​എ​സ്.​പി ആ​ർ. ജ​യ​രാ​ജ്, ന​ഗ​ര​സ​ഭ മു​ൻ അ​ധ്യ​ക്ഷ​ൻ ഡി. ​സ​ജി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

മി​ത്ര​പു​രം മാ​ർ ക്രി​സോ​സ്റ്റം കോ​ള​ജി‍െൻറ​യും ല​ഹ​രി​വി​മു​ക്ത കേ​ന്ദ്ര​ത്തി‍െൻറ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ​റാ​ലി ന​ട​ത്തി. റാ​ലി മാ​ർ ക്രി​സോ​സ്റ്റം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഇ​ട്ടി വ​ർ​ഗീ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സ​മ്മേ​ള​നം അ​ടൂ​ർ ഡി​വൈ.​എ​സ്.​പി ആ​ർ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഴ​കു​ളം ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​യ​ച​ന്ദ്ര​ൻ ഉ​ണ്ണി​ത്താ​ൻ, എ​സ്. അ​നി​ൽ​കു​മാ​ർ, പ്ര​ഫ. ഇ​ട്ടി വ​ർ​ഗീ​സ്, ആ​ദി​ത്യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പെ​രി​ങ്ങ​നാ​ട് തൃ​ച്ചേ​ന്ദ​മം​ഗ​ലം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ദി​നം ആ​ച​രി​ച്ചു. എ​സ്. അ​നി​ൽ​കു​മാ​ർ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ. ​പു​ഷ്പാം​ഗ​ദ​ൻ, അ​ധ്യാ​പ​ക​രാ​യ ജി. ​ശ്രീ​ദേ​വി, ആ​ർ. ഭാ​മ, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വി​സ​സ് ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ടൂ​ർ അ​​പ്ലൈ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ സെ​മി​നാ​ർ ന​ട​ത്തി. ഫാ​സ്റ്റ്ട്രാ​ക് സ്‌​പെ​ഷ​ൽ കോ​ട​തി ജി​ല്ല ജ​ഡ്ജ് എ.​സ​മീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ കെ. ​സ​ന്തോ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ലീ​ഗ​ൽ സ​ർ​വി​സ​സ് സെ​ക്ര​ട്ട​റി ബി​ജി​ൻ വ​ർ​ഗീ​സ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

മ​ല്ല​പ്പ​ള്ളി: കേ​ര​ള വ​നി​ത ക​മീ​ഷ​ന്, കോ​ട്ടാ​ങ്ങ​ൽ സെ​ന്‍റ്​ ജോ​ർ​ജ്സ് ഹൈ​സ്കൂ​ളും സം​യു​ക്ത​മാ​യി ക​ലാ​ല​യ ജ്യോ​തി-​ഉ​ണ​ർ​വ് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്​​ക​ര​ണ​വും അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​വും ന​ട​ത്തി. കേ​ര​ള വ​നി​ത ക​മീ​ഷ​ൻ അം​ഗം അ​ഡ്വ. എ​ലി​സ​ബ​ത്ത് മാ​മ്മ​ൻ മ​ത്താ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ വ​ർ​ഗീ​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ജോ​ളി ജോ​സ​ഫ്, ജോ​സ് മാ​ത്യു, വി.​എ​സ്. നെ​ജു​മു​ദ​ദ്ദീ​ൻ, മാ​ത്യൂ​സ് ഡാ​നി​യേ​ൽ, റോ​ബി​ൻ മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു. റി​ട്ട. എ​സ്.​ഐ സി.​കെ. ഹ​രി​കു​മാ​ർ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സ് ന​യി​ച്ചു.

പ​ത്ത​നം​തി​ട്ട: വ​ല്യ​യ​ന്തി എം.​എ​സ്.​സി. എ​ൽ.​പി.​എ​സി​ൽ ന​ട​ന്ന ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം ശാ​സ്ത്ര വേ​ദി ജി​ല്ല ക​ൺ​വീ​ന​ർ സ​ജി കെ. ​സൈ​മ​ൺ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ആ​ൻ​സി തോ​മ​സ് അ​​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും ദൂ​ഷ്യ​ഫ​ല​ങ്ങ​ളും വി​ഷ​യ​ത്തി​ൽ അ​ധ്യാ​പി​ക മി​നു മാ​ത്യു ക്ലാ​സ് ന​യി​ച്ചു. പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ സൗ​മ്യ ജി.​എ​സ്, ഹെ​ഡ് മാ​സ്റ്റ​ർ തോ​മ​സ് ജോ​ർ​ജ് , അ​ധ്യാ​പി​ക​മാ​രാ​യ ഡി​നി സെ​ബാ​സ്റ്റ്യ​ൻ, ര​മ്യാ ച​ന്ദ്ര​ൻ, മാ​സ്റ്റ​ർ അ​ല​ൻ മാ​ത്യു, കു​മാ​രി അ​ന​ഘ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​ടി.​എ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം കു​ട്ടി​ക​ളി​ൽ എ​ത്തി​ക്കാ​നാ​യി കു​ട്ടി​ച്ച​ങ്ങ​ല​യും, ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യും, ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.

കേ​ര​ള മ​ദ്യ​വ​ർ​ജ​ന ബോ​ധ​വ​ത്​​ക​ര​ണ സ​മി​തി ദ​ക്ഷി​ണ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്​ സാ​മു​വേ​ൽ പ്ര​ക്കാ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​ബി​ക്കു​ട്ടി ഡാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി. എ​ബ്ര​ഹാം, രാ​ജ​ൻ പ​ടി​യ​റ, അ​നീ​ഷ് രാ​ജ് , സ​നീ​ഷ് ഇ​റ​മ്പ​ത്ത്, സി​ബി ഷാ​ജി, അ​നി​ത പി.​എ​സ്, ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​ജെ. ഡാ​നി​യേ​ൽ (ആ​ല​പ്പു​ഴ), സാ​ബു മു​ട്ട​ത്ത് (ഇ​ടു​ക്കി), ടി.​കെ. ശി​വ​ൻ ( കൊ​ല്ലം), വ​ട്ടി​യൂ​ർ​ക്കാ​വ് സ​ദാ​ന​ന്ദ​ൻ( തി​രു​വ​ന​ന്ത​പു​രം) എ​ന്നി​വ​ർ സം​സാ​രി​ച്ചു. ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യും ക്ലാ​സും ന​ട​ന്നു.

ലഹരിവിമുക്ത ഇന്ത്യ കാമ്പയിനുമായി

ജില്ല പൊലീസ്

പ​ത്ത​നം​തി​ട്ട: ജി​ല്ല പൊ​ലീ​സ് എ​സ്.​പി.​സി പ്രോ​ജ​ക്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​വി​മു​ക്ത ഇ​ന്ത്യ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ളു​ക​ളി​ൽ ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ത്​​ക​ര​ണ റാ​ലി, സൈ​ക്കി​ൾ റാ​ലി, ഫ്ലാ​ഷ് മോ​ബ്, തെ​രു​വു​നാ​ട​ക​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി കെ.​എ. വി​ദ്യാ​ധ​ര​ൻ പു​ല്ലാ​ട് ശ്രീ​വി​വേ​കാ​ന​ന്ദ ഹൈ​സ്കൂ​ളി​ൽ നി​ർ​വ​ഹി​ച്ചു.

കോ​യി​പ്രം ഇ​ൻ​സ്പെ​ക്ട​ർ സ​ജീ​ഷ് കു​മാ​ർ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സ്കൂ​ളി​ലെ എ​സ്.​പി.​സി ജൂ​നി​യ​ർ ബാ​ച്ച് പ്ര​വ​ർ​ത്ത​നോ​ദ്​​ഘാ​ട​ന​വും ന​ട​ന്നു. തു​ട​ർ​ന്ന് സൈ​ക്കി​ൾ​റാ​ലി സം​ഘ​ടി​പ്പി​ച്ചു.

പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ പി.​ജി. അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ കെ. ​ലാ​ൽ​ജി കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. എ​സ്.​പി.​സി അ​സി​സ്റ്റ​ന്‍റ്​ നോ​ഡ​ൽ ഓ​ഫി​സ​ർ എ​സ്.​ഐ സു​രേ​ഷ് കു​മാ​ർ, ര​ഞ്ജി​നി ആ​ർ, ബി​ന്ദു. കെ ​നാ​യ​ർ, സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കോ​ഴ​ഞ്ചേ​രി സെ​ന്‍റ്​ തോ​മ​സ് എ​ച്ച്.​എ​സ്.​എ​സി​ലും ഉ​ദ്ഘാ​ട​നം ന​ട​ന്നു. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ആ​ശാ തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. പി.​ടി.​എ പ്ര​സി​ഡ​ന്‍റ​്​ ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 

Tags:    
News Summary - action should be taken against drug mafia - Deputy Speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.