ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി വേണം -ഡെപ്യൂട്ടി സ്പീക്കർ
text_fieldsഅടൂർ: അനുദിനം വർധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സാധിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്സൈസ് വിമുക്തി മിഷെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിമോചന സ്നേഹ സന്ദേശയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ കോളജുകളിൽനിന്നും സ്കൂളുകളിൽ നിന്നുമുള്ള കുട്ടികൾ പങ്കെടുത്ത സ്നേഹ സന്ദേശ റാലി അടൂർ പ്രൈവറ്റ് സ്റ്റാൻഡിന് സമീപം എക്സൈസ് ഡെപ്യൂട്ടി കമീഷണർ വി.എ. പ്രദീപ് ഫ്ലാഗ്ഓഫ് ചെയ്തു. ആയിരത്തിലധികം വിദ്യാർഥികൾ ലഹരിക്കെതിരെ പ്ലേ കാർഡുകളും ബാനറുകളും പിടിച്ച് റാലിയിൽ അണിനിരന്നു.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കലക്ടർ ദിവ്യ എസ്.അയ്യർ, ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, എക്സൈസ് ഡെപ്യൂട്ടി കമീഷണർ വി.എ. പ്രദീപ് എന്നിവരും അണിചേർന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അധ്യക്ഷതവഹിച്ചു. കലക്ടർ മുഖ്യസന്ദേശം നൽകി. വിമുക്തി മിഷൻ ജല്ല കോഓഡിനേറ്റർ ജോസ് കളീക്കൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള, നഗരസഭ അധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, ആർ.ഡി.ഒ എ. തുളസീധരൻപിള്ള, ഡി.വൈ.എസ്.പി ആർ. ജയരാജ്, നഗരസഭ മുൻ അധ്യക്ഷൻ ഡി. സജി തുടങ്ങിയവർ സംസാരിച്ചു.
മിത്രപുരം മാർ ക്രിസോസ്റ്റം കോളജിെൻറയും ലഹരിവിമുക്ത കേന്ദ്രത്തിെൻറയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധറാലി നടത്തി. റാലി മാർ ക്രിസോസ്റ്റം കോളജ് പ്രിൻസിപ്പൽ പ്രഫ. ഇട്ടി വർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു. സമ്മേളനം അടൂർ ഡിവൈ.എസ്.പി ആർ. ജയരാജ് ഉദ്ഘാടനം ചെയ്തു. പഴകുളം ശിവദാസൻ അധ്യക്ഷതവഹിച്ചു. ജയചന്ദ്രൻ ഉണ്ണിത്താൻ, എസ്. അനിൽകുമാർ, പ്രഫ. ഇട്ടി വർഗീസ്, ആദിത്യൻ എന്നിവർ സംസാരിച്ചു.
പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ദിനം ആചരിച്ചു. എസ്. അനിൽകുമാർ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തി. പ്രധാനാധ്യാപകൻ കെ. പുഷ്പാംഗദൻ, അധ്യാപകരായ ജി. ശ്രീദേവി, ആർ. ഭാമ, തുടങ്ങിയവർ നേതൃത്വംനൽകി.
താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി ആഭിമുഖ്യത്തിൽ അടൂർ അപ്ലൈഡ് സയൻസ് കോളജിൽ സെമിനാർ നടത്തി. ഫാസ്റ്റ്ട്രാക് സ്പെഷൽ കോടതി ജില്ല ജഡ്ജ് എ.സമീർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ. സന്തോഷ് ബാബു അധ്യക്ഷതവഹിച്ചു. ലീഗൽ സർവിസസ് സെക്രട്ടറി ബിജിൻ വർഗീസ് വിഷയാവതരണം നടത്തി.
മല്ലപ്പള്ളി: കേരള വനിത കമീഷന്, കോട്ടാങ്ങൽ സെന്റ് ജോർജ്സ് ഹൈസ്കൂളും സംയുക്തമായി കലാലയ ജ്യോതി-ഉണർവ് ലഹരിവിരുദ്ധ ബോധവത്കരണവും അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണവും നടത്തി. കേരള വനിത കമീഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ വർഗീസ് ജോസഫ് അധ്യക്ഷതവഹിച്ചു. വാർഡ് മെംബർ ജോളി ജോസഫ്, ജോസ് മാത്യു, വി.എസ്. നെജുമുദദ്ദീൻ, മാത്യൂസ് ഡാനിയേൽ, റോബിൻ മാത്യു എന്നിവർ സംസാരിച്ചു. റിട്ട. എസ്.ഐ സി.കെ. ഹരികുമാർ ബോധവത്കരണ ക്ലാസ് നയിച്ചു.
പത്തനംതിട്ട: വല്യയന്തി എം.എസ്.സി. എൽ.പി.എസിൽ നടന്ന ലഹരി വിരുദ്ധ ദിനാചരണം ശാസ്ത്ര വേദി ജില്ല കൺവീനർ സജി കെ. സൈമൺ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ആൻസി തോമസ് അധ്യക്ഷത വഹിച്ചു. ലഹരി പദാർഥങ്ങളുടെ ഉപയോഗവും ദൂഷ്യഫലങ്ങളും വിഷയത്തിൽ അധ്യാപിക മിനു മാത്യു ക്ലാസ് നയിച്ചു. പി.ടി.എ പ്രസിഡന്റ് സൗമ്യ ജി.എസ്, ഹെഡ് മാസ്റ്റർ തോമസ് ജോർജ് , അധ്യാപികമാരായ ഡിനി സെബാസ്റ്റ്യൻ, രമ്യാ ചന്ദ്രൻ, മാസ്റ്റർ അലൻ മാത്യു, കുമാരി അനഘ എന്നിവർ സംസാരിച്ചു. പി.ടി.എയുടെ സഹകരണത്തോടെ ലഹരിവിരുദ്ധ സന്ദേശം കുട്ടികളിൽ എത്തിക്കാനായി കുട്ടിച്ചങ്ങലയും, ലഹരി വിരുദ്ധ പ്രതിജ്ഞയും, കലാപരിപാടികളും നടത്തി.
കേരള മദ്യവർജന ബോധവത്കരണ സമിതി ദക്ഷിണ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലോക ലഹരിവിരുദ്ധ ദിനാചരണം സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സാമുവേൽ പ്രക്കാനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ബേബിക്കുട്ടി ഡാനിയേൽ അധ്യക്ഷത വഹിച്ചു. പി.വി. എബ്രഹാം, രാജൻ പടിയറ, അനീഷ് രാജ് , സനീഷ് ഇറമ്പത്ത്, സിബി ഷാജി, അനിത പി.എസ്, ജില്ല പ്രസിഡന്റുമാരായ പി.ജെ. ഡാനിയേൽ (ആലപ്പുഴ), സാബു മുട്ടത്ത് (ഇടുക്കി), ടി.കെ. ശിവൻ ( കൊല്ലം), വട്ടിയൂർക്കാവ് സദാനന്ദൻ( തിരുവനന്തപുരം) എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയും ക്ലാസും നടന്നു.
ലഹരിവിമുക്ത ഇന്ത്യ കാമ്പയിനുമായി
ജില്ല പൊലീസ്
പത്തനംതിട്ട: ജില്ല പൊലീസ് എസ്.പി.സി പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ ലഹരിവിമുക്ത ഇന്ത്യ കാമ്പയിന്റെ ഭാഗമായി സ്കൂളുകളിൽ ലഹരിക്കെതിരെ ബോധവത്കരണ റാലി, സൈക്കിൾ റാലി, ഫ്ലാഷ് മോബ്, തെരുവുനാടകങ്ങൾ, സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിച്ചു.
ജില്ലതല ഉദ്ഘാടനം നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എ. വിദ്യാധരൻ പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്കൂളിൽ നിർവഹിച്ചു.
കോയിപ്രം ഇൻസ്പെക്ടർ സജീഷ് കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂളിലെ എസ്.പി.സി ജൂനിയർ ബാച്ച് പ്രവർത്തനോദ്ഘാടനവും നടന്നു. തുടർന്ന് സൈക്കിൾറാലി സംഘടിപ്പിച്ചു.
പി.ടി.എ പ്രസിഡന്റ് പി.ജി. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ. ലാൽജി കുമാർ സ്വാഗതം പറഞ്ഞു. എസ്.പി.സി അസിസ്റ്റന്റ് നോഡൽ ഓഫിസർ എസ്.ഐ സുരേഷ് കുമാർ, രഞ്ജിനി ആർ, ബിന്ദു. കെ നായർ, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
കോഴഞ്ചേരി സെന്റ് തോമസ് എച്ച്.എസ്.എസിലും ഉദ്ഘാടനം നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ആശാ തോമസ് സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ലത അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.