ആനന്ദപ്പള്ളി മരമടി നിലച്ചിട്ട്​ 15 വർഷം; ബിൽ പാസാക്കാതെ കേരളം

പ​ത്ത​നം​തി​ട്ട: മൃ​ഗ​സം​ര​ക്ഷ​ണ ഭാ​ഗ​മാ​യി ത​മി​ഴ്​​നാ​ട്ടി​ലെ ജെ​ല്ലി​ക്കെ​ട്ട് നി​രോ​ധി​ച്ച​തി​നി​ടെ വി​ല​ക്കു​വീ​ണ ആ​ന​ന്ദ​പ്പ​ള്ളി മ​ര​മ​ടി പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ ആവശ്യമുയ​രു​ന്നു. മൃ​ഗ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള ഉ​ത്സ​വ​ങ്ങ​ൾ​ക്കെ​ല്ലാം കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ്​ ആ​ന​ന്ദ​പ്പ​ള്ളി മ​ര​മ​ടി​യും നി​രോ​ധി​ക്ക​​പ്പെ​ട്ട​ത്.

2008ലാ​ണ്​ ജി​ല്ല ഭ​ര​ണ​കൂ​ടം നി​രോ​ധി​ക്കു​ന്ന​ത്​. ഇ​തു​മൂ​ലം കാ​ർ​ഷി​ക ഉ​ത്സ​വ​മാ​യ ഇ​ത്​ കു​റ്റ​കൃ​ത്യ​മാ​യി മാ​റി. എ​ല്ലാ​വ​ർ​ഷ​വും ആ​ഗ​സ്റ്റ് 15നാ​ണ് ആ​ന​ന്ദ​പ്പ​ള്ളി മ​ര​മ​ടി ന​ട​ത്തി​യി​രു​ന്ന​ത്. കേ​ര​ള​ത്തി​ലെ എ​ട്ടു ജി​ല്ല​ക​ളി​ൽ​നി​ന്ന്​ 60ൽ​പ​രം ജോ​ടി ഉ​രു​ക്ക​ളും ആ​യി​ര​ക്ക​ണ​ക്കി​നു ക​ർ​ഷ​ക​രും വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളും മ​ര​മ​ടി ഉ​ത്സ​വം കാ​ണാ​ൻ ആ​ന​ന്ദ​പ്പ​ള്ളി​യി​ൽ എ​ത്തി​യി​രു​ന്നു. മ​ര​മ​ടി​ക്കു​ള്ള ഒ​രു​ക്കം തു​ട​ങ്ങാ​ൻ ഇ​പ്പോ​ൾ സ​മ​യം ക​ഴി​ഞ്ഞു.

ജെ​ല്ലി​ക്കെ​ട്ടി​നാ​യി ത​മി​ഴ്നാ​ട്ടി​ലെ യു​വ​ജ​ന​ങ്ങ​ൾ ശ​ക്ത​മാ​യി സ​മ​രം ന​ട​ത്തി​യ​തി​ന്റെ ഫ​ല​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ 2017ൽ ​കേ​ന്ദ്ര​വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​മ​ത്തി​ൽ ഇ​ള​വ് വ​രു​ത്തു​ക​യും അ​ത​ത് സം​സ്ഥാ​ന​ങ്ങ​ൾ ബി​ൽ പാ​സാ​ക്കി മൃ​ഗ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള കാ​ർ​ഷി​ക ഉ​ത്സ​വ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തു.

കേ​ന്ദ്രം ഇ​ള​വു ന​ൽ​കി​യ​പ്പോ​ൾ ത​ന്നെ ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ൾ അ​വ​രു​ടെ നി​യ​മ​സ​ഭ​ക​ളി​ൽ ബി​ൽ പാ​സാ​ക്കി ഉ​ത്സ​വം ആ​രം​ഭി​ച്ചു.

ഇ​തി​നി​ടെ ആ​ന​ന്ദ​പ്പ​ള്ളി ക​ർ​ഷ​ക സ​മി​തി, ബി​ൽ പാ​സാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി. മ​ര​മ​ടി ന​ട​ത്തു​ന്ന​തി​നു ത​ട​സ്സ​മി​ല്ലെ​ന്ന്​ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​റി​യി​ച്ചു. പ​ക്ഷേ, ഇ​തു​വ​രെ​യും നി​യ​മ​സ​ഭ ഇ​തി​നു​ള്ള ബി​ൽ പാ​സാ​ക്കി​യി​ട്ടി​ല്ല. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നോ, നി​യ​മ വ​കു​പ്പി​നോ വ​നം വ​കു​പ്പി​നോ, കൃ​ഷി വ​കു​പ്പി​നോ ത​ട​സ്സ​മി​ല്ലെ​ന്നാ​ണ് മ​ന്ത്രി​മാ​ർ പ​റ​യു​ന്ന​ത്. അ​ടു​ത്ത നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ൽ മ​ര​മ​ടി ബി​ൽ നി​യ​മ​സ​ഭ പാ​സാ​ക്ക​ണ​മെ​ന്ന്​ ആ​ന​ന്ദ​പ്പ​ള്ളി ക​ർ​ഷ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ൺ​വീ​ന​ർ ഫാ. ​ഗീ​വ​ർ​ഗീ​സ്​ ബ്ലാ​ഹേ​ത്ത്, പ്ര​സി​ഡ​ന്റ് വ​ർ​ഗീ​സ് ദാ​നി​യേ​ൽ, സെ​ക്ര​ട്ട​റി വി.​കെ. സ്റ്റാ​ൻ​ലി, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ നി​ഖി​ൽ ഫ്രാ​ൻ​സി​സ്, വി.​എ​സ്. ദാ​നി​യേ​ൽ, എ​ബി തോ​മ​സ് എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​​ങ്കെ​ടു​ത്തു.

ആ​ന​ന്ദ​പ്പ​ള്ളി​യു​ടെ ജെ​ല്ലി​ക്കെ​ട്ട്

മൃ​ഗ​ത്തെ മ​നു​ഷ്യ​ൻ എ​തി​രി​ടു​ന്ന​തി​നു​പ​ക​രം മൃ​ഗ​വും മ​നു​ഷ്യ​നും ഒ​ത്തൊ​രു​മി​ച്ച് ഓ​ടി വി​ജ​യി​ക്കു​ന്ന കാ​ർ​ഷി​ക വി​നോ​ദ​മാ​യാ​ണ്​ മ​ര​മ​ടി​യെ ക​ർ​ഷ​ക​ർ ക​ണ്ട​ത്. ഉ​ഴു​തു​മ​റി​ച്ച വ​യ​ലു​ക​ളാ​ണ് മ​ത്സ​ര​യി​ടം. നു​കം​വെ​ച്ചു കെ​ട്ടി​യ ര​ണ്ടു​കാ​ള​ക​ളും അ​വ​യെ നി​യ​ന്ത്രി​ക്കു​ന്ന മൂ​ന്ന് ആ​ളു​ക​ളും ചേ​ർ​ന്ന​താ​ണ് ഒ​രു സം​ഘം. ഇ​ത്ത​രം 30 സം​ഘ​ങ്ങ​ളെ​ങ്കി​ലും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ഉ​ച്ച​മു​ത​ൽ വൈ​കീ​ട്ടു​വ​രെ​യാ​ണ് മ​ത്സ​രം. പ്ര​ത്യേ​കം പ​രി​ശീ​ലി​പ്പി​ച്ച കാ​ള​ക​ളും വൈ​ദ​ഗ്​​ധ്യ​മു​ള്ള കാ​ള​ക്കാ​രു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. കാ​ള​ക​ളെ കു​ളി​പ്പി​ച്ച് അ​രി​മാ​വ്, മ​ഞ്ഞ​ൾ​പ്പൊ​ടി എ​ന്നി​വ​കൊ​ണ്ട്​ അ​ല​ങ്ക​രി​ക്കു​ന്നു. തു​ട​ർ​ന്ന് തു​ടി, മ​രം എ​ന്നീ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ അ​വ​യെ ഇ​ള​നീ​ർ​കൊ​ണ്ട് അ​ഭി​ഷേ​കം ചെ​യ്ത​ശേ​ഷം കൂ​ട്ടി​ക്കെ​ട്ടി വ​യ​ലി​ലി​റ​ക്കു​ന്നു. ര​ണ്ടു കാ​ള​ക്ക്​ ഒ​രു ഓ​ട്ട​ക്കാ​ര​ൻ ഉ​ണ്ടാ​യി​രി​ക്കും. അ​യാ​ൾ മൃ​ഗ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു പ​ല​ക​യി​ൽ​നി​ന്ന് ഒ​പ്പം സ​ഞ്ച​രി​ക്കു​ന്നു. മൃ​ഗ​ങ്ങ​ൾ മു​ന്നോ​ട്ട് കു​തി​ക്കു​ന്ന​ത​നു​സ​രി​ച്ച് ഓ​ട്ട​ക്കാ​ര​ൻ പ​ല​ക​മേ​ൽ​നി​ന്ന് അ​വ​യെ തെ​ളി​ച്ചു​കൊ​ണ്ടി​രി​ക്ക​ണം. ഇ​ട​ക്ക് പ​ല​ക​യി​ൽ​നി​ന്ന് നി​ല​ത്തി​റ​ങ്ങി ഓ​ടാ​നും സാ​ധി​ക്കും.

Tags:    
News Summary - Anandapalli Maramadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.