പത്തനംതിട്ട: ഭക്തിയും ആവേശവും നിറഞ്ഞ് ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവം പമ്പാനദിയിൽ നടന്നു.ജലഘോഷയാത്രയില്‍ 52 പള്ളിയോടങ്ങളും മത്സര വള്ളംകളിയില്‍ 50 പള്ളിയോടങ്ങളുമാണ് പങ്കെടുത്തത്. രാവിലെ ആറൻമുള ക്ഷേത്രത്തിൽ നിന്നും ഘോഷയാത്ര സത്രക്കടവിൽ എത്തി. തുടർന്ന് കലക്ടർ എസ്. പ്രേംകൃഷ്ണൻ പതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
എ ബാച്ചിലും ബി ബാച്ചിലും ഒന്നാംസ്ഥാനം നേടിയ പള്ളിയോടങ്ങള്‍ക്ക് മന്നം ട്രോഫി സമ്മാനിച്ചു. ജലഘോഷയാത്രക്ക് മുന്നോടിയായി ഉച്ചക്ക് രണ്ടിന് സത്രം പവലിയനില്‍ നടന്ന പൊതുസമ്മേളനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. മത്സര വള്ളംകളി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു പള്ളിയോട ശില്‍പ്പികളെ സാംസ്കാരിക മന്ത്രി സജി ചെറിയാന് ആദരിച്ചു. സുവനീര്‍ പ്രകാശനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു.
പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി ഗോലോകാനന്ദമഹാരാജ് അനുഗ്രഹപ്രഭാഷണം നടത്തി. ആന്റോ ആന്റണി എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, പ്രമോദ് നാരായൺ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ, തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ ജി. സുന്ദരേശൻ, എ. അജികുമാർ, മുൻ എം.എൽ.എമാരായ കെ.സി. രാജഗോപാലൻ, എ. പത്മകുമാർ, മാലേത്ത് സരളാദേവി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.