പത്തനംതിട്ട: ബി.ജെ.പിയുടെ ഡീൽ ഉറപ്പിക്കലാണ് ആറന്മുളയെ ചർച്ചയാക്കുന്നത്. ആറന്മുള ഇത്തവണ കേരള രാഷ്ട്രീയത്തിൽ പുതുവഴി കാട്ടുന്ന ചൂണ്ടുപലകയാകുന്നുവെന്നാണ് ചർച്ച. ബി.ജെ.പിയുടെ സ്ഥാനാർഥി നിർണയമാണ് ഈ ചർച്ച ഉയർത്തുന്നത്.
ബി.െജ.പിക്ക് കോന്നിയെക്കാൾ വോട്ടുബാങ്കുള്ള മണ്ഡലമാണ് ആറന്മുള. എന്നിട്ടും അവിടെ അപ്രധാന സ്ഥാനാർഥിയെ നിർത്തിയതാണ് 'ഡീൽ' ആരോപണത്തിന് ഇടയാക്കിയത്. എൻ.എസ്.എസിനും ക്രൈസ്തവ സഭകൾക്കും നിർണായക സ്വാധീനമുള്ള മണ്ഡലമാണ് ആറന്മുള. സഭകളെയും എൻ.എസ്.എസിനെയും പാട്ടിലാക്കിയാൽ അവിടെ പുഷ്പംപോലെ ജയിക്കാം. 2016ലെ തെരെഞ്ഞടുപ്പിൽ എൻ.എസ്.എസിൽ ഒരുവിഭാഗം വിമാനത്താവള വിരുദ്ധസമര രംഗത്തായിരുന്നു. അവർ അന്നെത്ത യു.ഡി.എഫ് സ്ഥാനാർഥിയും വിമാനത്താവള അനുകൂലിയുമായിരുന്ന കെ. ശിവദാസൻ നായരെ പിന്തുണച്ചില്ല. ക്രൈസ്തവഭസഭകളുടെ പിന്തുണകൂടി നേടുന്നതിൽ അന്ന് ശിവദാസൻ നായരുടെ എതിരാളി സി.പി.എമ്മിലെ വീണാ ജോർജ് വിജയിച്ചു. വീണ എം.എൽ.എയായി. ഇത്തവണയും വീണയും ശിവദാസൻ നായരുമാണ് എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾ.
2016ൽ എൻ.ഡി.എക്ക് വേണ്ടി കളത്തിലിറങ്ങിയത് ബി.െജ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശായിരുന്നു. 37,906 വോട്ടാണ് അന്ന് രമേശ് പിടിച്ചത്. ശബരിമല വിഷയം ആളിക്കത്തിയ 2019ലെ പാർലമെൻറ് തെരെഞ്ഞടുപ്പിൽ ബി.ജെ.പിക്കുവേണ്ടി മത്സരിച്ച കെ. സുരേന്ദ്രൻ ആറന്മുളയിൽ നേടിയത് 50,497 വോട്ടാണ്. അന്ന് കോന്നി മണ്ഡലത്തിൽ സുരേന്ദ്രന് നേടാനായത് 46,506 വോട്ട് മാത്രമാണ്. എന്നിട്ടും കോന്നിയാണ് തനിക്ക് വൈകാരിക അടുപ്പമെന്ന് പറഞ്ഞ് സുരേന്ദ്രൻ അവിടേക്ക് െവച്ചുപിടിച്ചതിലാണ് ദുരൂഹത. ആറന്മുളയിൽ ബി.ജെ.പി മത്സരിപ്പിക്കുന്നത് സി.പി.എം വിട്ട് ബി.ജെ.പിയിൽ എത്തിയ പ്രാദേശിക നേതാവും വീണാ ജോർജിെൻറ അതേ സഭാംഗവുമായ ബിജു മാത്യുവിനെയാണ്. സ്ഥാനാർഥി വമ്പനല്ലാത്തതിനാൽ ബി.ജെ.പി വോട്ട് കൂപ്പുകുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബി.ജെ.പിക്ക് കുറയുന്ന വോട്ടുകൾ എങ്ങോട്ടുപോകുമെന്നതാണ് 'ഡീൽ' ആരോപണത്തിെൻറ പിന്നാമ്പുറം. എൽ.ഡി.എഫിനോട് ഇത്തവണ എൻ.എസ്.എസിന് ആഭിമുഖ്യമില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. ആ കുറവ് നികത്താൻ വഴിതേടുകയാണ് സി.പി.എം. ആവഴിക്കാണ് 'ഡീൽ' ഉറപ്പിക്കൽ ചർച്ചകളിൽ നിറയുന്നത്.
മണ്ഡലത്തിൽ ഇടതുപക്ഷം പ്രതിരോധത്തിലായിട്ടുണ്ട്. അവസരം മുതലെടുത്ത യു.ഡി.എഫ് ആക്രമണോത്സുകതയോടെ മുന്നേറുന്നു. വീണക്ക് അനുകൂലമായി ക്രൈസ്തവ ഏകീകരണം ഉണ്ടാകുമോ എന്ന് യു.ഡി.എഫ് ഭയക്കുന്നുമുണ്ട്. ആറന്മുളയിൽ ആര് കൊടികെട്ടും എന്നത് പ്രവചനാതീതമാണ്.
ആറന്മുള വോട്ടു നില
2016 നിയമസഭാ തെരെഞ്ഞടുപ്പ് -
വീണാ ജോർജ്(എൽ.ഡി.എഫ്) 64523
കെ. ശിവദാസൻ നായർ (യു.ഡി.എഫ്) 56877
എം.ടി രേമശ്(എൻ.ഡി.എ) 37906
ഭൂരിപക്ഷം - 7646
2019 പാർലമെൻറ് തെരെഞ്ഞടുപ്പ് -
ആേൻറാ ആൻറണി (യു.ഡി.എഫ്) 59277
വീണാ ജോർജ് (എൽ.ഡി.എഫ്) 52684
കെ. സുരേന്ദ്രൻ (എൻ.ഡി.എ) 50497
ഭൂരിപക്ഷം - 6,593
2020 തദ്ദേശ തെരെഞ്ഞടുപ്പ് -
യു.ഡി.എഫ് 54486
എൽ.ഡി.എഫ് 53621
എൻ.ഡി.എ 28361
യു.ഡി.എഫ് ലീഡ് 865 വോട്ട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.